Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightദീർഘകാല കോവിഡ്...

ദീർഘകാല കോവിഡ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ

text_fields
bookmark_border
ദീർഘകാല കോവിഡ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ
cancel

ദീർഘകാലമുള്ള കോവിഡ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. കോവിഡ് ബാധിച്ച സമയത്ത് അസുഖം സാരമല്ലാത്തതിനാൽ ചികിത്സ തേടാത്തവർക്ക് പോലും ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, കൊറോണറി ആർട്ടറി ഡിസീസ് തുടങ്ങിയ ഹൃയസംബന്ധമായ ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ടെങ്കിലും സ്ത്രീകളിൽ ഹൃദയസ്തംഭനം, പെരിഫറൽ വാസ്കുലർ ഡിസീസ് എന്നിവക്കും സാധ്യത കൂടുതലാണെന്ന് കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ പിയ ലിൻഡ്ബെർഗ് വ്യക്തമാക്കി.

18 നും 65 നും ഇടയിൽ പ്രായമുള്ള 12 ലക്ഷത്തിലേറെ ആളുകളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവരിൽ 0.7 ശതമനം പേർക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തി. നാല് വർഷത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് പുതിയ കണ്ടെത്തലുകൾ ഗവേഷകർ പങ്കുവെച്ചത്. ദീർഘകാല കോവിഡ് ബാധിച്ചവരിൽ 18.2 ശതമാനം സ്ത്രീകളും 20.6 ശതമാനം പുരുഷന്മാരും ഹൃദയസംബന്ധമായ രോഗങ്ങൾ അനുഭവിക്കുന്നുണ്ട്. ഇത് ബാധിക്കാത്തവരിലാകട്ടെ യഥാക്രമം 8.4 ശതമാനവും 11.1 ശതമാനവും മാത്രമായിരുന്നു.

അതുപോലെ രോഗം വന്ന സ്ത്രീകളിൽ ഹൃദ്രോഗം വരാനുള്ള സാധ്യത രണ്ടിരട്ടിയിലധികമാണ്. പുരുഷന്മാരിൽ ഈ സാധ്യത ഏകദേശം മൂന്നിലൊന്നുമാണ്. കോവിഡ് ബാധിച്ച സമയത്ത് ആശുപത്രിയിൽ ചികിത്സ തേടാത്തവരിൽ ഇത്തരത്തിലുള്ള അനുബന്ധ രോഗങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ‘മുമ്പ് ആരോഗ്യവാന്മാരായിരുന്ന യുവാക്കളിൽ പോലും ദീർഘകാല കോവിഡ് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കാം. അതിനാൽ, ലിംഗഭേദങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള കൃത്യമായ ആരോഗ്യപരിശോധനകളും ഫോളോ അപ്പുകളും അത്യാവശ്യമാണ്’ പിയ ലിൻഡ്ബെർഗ് കൂട്ടിച്ചേർത്തു. അതേസമയം ദീർഘകാല കോവിഡും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ഇക്ലിനിക്കൽ മെഡിസിൻ എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show Full Article
TAGS:Covid 19 healthnews Heart Disease studies 
News Summary - Studies show that long COVID can cause heart disease
Next Story