മുഖത്തിലും കഴുത്തിലും സൺസ്ക്രീൻ ഉപയോഗിക്കേണ്ട അളവെത്ര?
text_fieldsചർമ സംരക്ഷണ ഉൽപ്പന്നങ്ങളിൽ ഏറ്റവും പ്രധാനമാണ് സൺസ്ക്രീൻ. ഇത് സൂര്യന്‍റെ ടാനിൽ നിന്നും അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ എത്ര വില കൂടിയ സൺ സ്ക്രീൻ വാങ്ങിയാലും എസ്.പി.എഫ് പ്രൂഫ് ഇല്ലെങ്കിൽ അത് കൊണ്ട് ഒരുപയോഗവുമില്ലെന്ന് ഡോക്ടർ ഗുർവീൻ വരൈക് പറയുന്നു.
എത്ര അളവിൽ?
എത്ര അളവിൽ സൺസ്ക്രീൻ പുരട്ടണമെന്നത് എപ്പോഴും സംശയമുള്ള കാര്യമാണ്. ഒരു ടീ സ്പൂണോ അല്ലെങ്കിൽ രണ്ടു വിരലിൽ കൊള്ളുന്ന അത്രയുമോ? മുഖത്തിന്‍റെ ഒരു ചുതുരശ്ര സെന്‍റീ മീറ്ററിന് 2 മില്ലീ ഗ്രാം എന്ന അളവിലാണ് സൺ സ്കീൻ പുരട്ടേണ്ടതെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. ഇങ്ങനെ കണക്കു കൂട്ടിയാൽ മുഖത്തിലും കഴുത്തിലുമായി 1.6 മുതൽ 1.8 മില്ലീ ഗ്രാം വരെ സൺസ്ക്രീൻ ആവശ്യമായി വരും. എന്നാൽ മുഖത്ത് മാത്രം ആണെങ്കിൽ രണ്ട് വിരലിൽ കൊള്ളുന്നത് പുരട്ടിയാൽ മതി.
അളവ് തെറ്റിയാൽ
ശരിയായ അളിവിൽ സൺസ്ക്രീൻ പുരട്ടിയില്ലെങ്കിൽ അത് ചർമത്തിനെ ഫലപ്രദമായി സംരക്ഷിക്കില്ല. ഉദാഹരണത്തിന് മൂന്ന് വിരലുകളിൽ കൊള്ളുന്ന അളവിൽ സൺസ്ക്രീൻ എടുക്കുന്നതിന് പകരം രണ്ട് വിരലിൽ മാത്രമേ എടുക്കുന്നുള്ളൂവെങ്കിൽ അത് 25 ശതമാനം ആയി കുറക്കും.
ഒരു വിരലിൽ മാത്രം സൺസ്ക്രീൻ എടുക്കുകയാണെങ്കിൽ എസ്.പി.എഫ് 10 മുതൽ 15 വരെ ലഭിക്കും.
സൺസ്ക്രീൻ ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങൾ
എക്സിമ, ആഗ്നേ പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കും.
യു.വി.ബി കിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ കാൻസർ സാധ്യത കുറയുന്നു. ഒപ്പം ശരീരത്തിലെ ചുളിവുകൾ, പാടുകൾ എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു.


