Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകാ​രി​ക്കോ​ട് ജി​ല്ല...

കാ​രി​ക്കോ​ട് ജി​ല്ല ആ​ശു​പ​ത്രി അ​റ്റ​കു​റ്റ​പ്പ​ണി​ നീ​ളു​ന്നു;ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ദു​രി​തം

text_fields
bookmark_border
കാ​രി​ക്കോ​ട് ജി​ല്ല ആ​ശു​പ​ത്രി അ​റ്റ​കു​റ്റ​പ്പ​ണി​ നീ​ളു​ന്നു;ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ദു​രി​തം
cancel
camera_alt

കാ​രി​ക്കോ​ട് ജി​ല്ല ആ​ശു​പ​ത്രി

തൊടുപുഴ: കാരിക്കോട് ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിലെ അറ്റകുറ്റപണികൾ വൈകുന്നത് രോഗികളെ വലക്കുന്നു. പതിനഞ്ച് ദിവസത്തെ ഇലക്ട്രിക്കൽ അറ്റകുറ്റപണികൾക്കായി കഴിഞ്ഞ 28 നാണ് ഡയാലിസിസ് യൂനിറ്റ് താത്കാലികമായി അടച്ചത്. എന്നാൽ 15 ദിവസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി പൂർത്തിയാകാത്തതോടെ ഇവിടെ ചികിത്സ തേടിയിരുന്ന നിർധന രോഗികളാണ് പ്രതി സന്ധിയിലായത്.

വില്ലനായത് വൈദ്യുതീകരണത്തിലെ അപാകത

കാലപ്പഴക്കം മൂലം ഡയാലിസിസ് യൂനിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി വിതരണ സംവിധാനത്തിലെ അപാകതയാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമാ‍യി രോഗികൾ അപു ജോൺ ജോസഫ് എം.എൽ.എ അടക്കമുളള ജനപ്രതിനിധികൾക്ക് പരാതി നൽകിയിരുന്നു. ഉടൻ പരിഹരിക്കുമെന്ന മറുപടി നൽകിയെങ്കിലും പരിഹാരം മാത്രമുണ്ടായില്ലെന്നാണ് ഇവരുടെ പരാതി. തുറക്കൽ നീളുന്ന സാഹചര്യത്തിൽ യൂനിറ്റിന് മുന്നിൽ കുത്തിയിരുപ്പ് സമരം അടക്കം നടത്താനാണ് രോഗികളുടെ തീരുമാനം

അടച്ചത് സാധാരണക്കാരുടെ ആശ്രയമായ യൂനിറ്റ്

സാധാരണക്കാരായ ഡയാലിസിസ് രോഗികളുടെ ആശ്രയമായിരുന്നു ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ്.30 രോഗികളെ ഡയാലിസിസ് ചെയ്യുന്നതിന് സംവിധാനമുളള ഇവിടെ ഒരേ സമയം 15 രോഗികളെ ഡയാലിസിസ് ചെയ്യാനുളള സൗകര്യവുമുണ്ട്. ഇടുക്കി ജില്ലയിലേയും എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലേയും ഡയാലിസിസ് ആവശ്യമുളള വൃക്ക രോഗികളുടെ ആശ്രയമാണ് ഇവിടം.

സർക്കാരിന്‍റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്ക് തീർത്തും സൗജന്യമാണെന്നതിനാൽ നിർധന രോഗികൾക്ക് ആശ്രയവുമായിരുന്നു.എന്നാൽ യൂനിറ്റ് തുറക്കുന്നത് നീണ്ടതോടെ ഇവരെല്ലാം വൻതുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇവിടങ്ങളിൽ 1,500 വരെയാണ് ഫീസ് ഈടാക്കുന്നത്. ആഴ്ചയിൽ തന്നെ ഒന്നിലധികം ഡയാലിസിസ് ചെയ്യേണ്ട രോഗികളാണ് ഇതു മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Thodupuzha district hospital Dialysis unit 
News Summary - Thodupuzha District Hospital Dialysis
Next Story