Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആശങ്കയായി...

ആശങ്കയായി ഉത്തർപ്രദേശിലെ എയ്ഡ്സ് ബാധിതരുടെ കണക്ക്; 1.74 ലക്ഷം രോഗബാധിതരിൽ 587 പേർ തടവുകാർ

text_fields
bookmark_border
ആശങ്കയായി ഉത്തർപ്രദേശിലെ എയ്ഡ്സ് ബാധിതരുടെ കണക്ക്; 1.74 ലക്ഷം രോഗബാധിതരിൽ 587 പേർ തടവുകാർ
cancel

ലഖ്നോ: ഉത്തർപ്രദേശിൽ 1.74 ലക്ഷത്തോളം പേർ എച്ച്.ഐ.വി ബാധിതരാണെന്ന് റിപ്പോർട്ട്. ഇവരിൽ 587 പേർ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരാണെന്നാണ് കണക്കുകൾ. സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം ആശങ്കയുയർത്തുന്നതിനിടെ ജയിലുകളിലെ രോഗബാധിതരുടെ പുതിയ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

എച്ച്.ഐ.വി ബാധിതർക്ക് ആവശ്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടരുന്നുണ്ട്. ഉത്തർപ്രദേശ് സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ-ചികിത്സാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രോഗബാധിതരെ കണ്ടെത്തുന്നതിനും അവർക്ക് ആന്റി റിട്രോവൈറൽ തെറപ്പി (ART) ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ജയിലുകളിൽ എച്ച്.ഐ.വി പരിശോധനകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും തടവുകാർക്ക് ആവശ്യമായ ആരോഗ്യപരിചരണവും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം കൗൺസലിങ്ങും നൽകുന്നുണ്ട്.

2023ൽ ഉത്തർപ്രദേശിലെ ജയിലുകളിൽ എച്ച്.ഐ.വി, ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, സി, ലൈംഗികമായി പകരുന്ന അണുബാധകൾ എന്നിവ കണ്ടെത്തുന്നതിനായി സംയോജിത പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജയിൽ വകുപ്പും ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. ജയിലുകളിലെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

ജയിലുകളിൽ എച്ച്.ഐ.വി ബാധിതരായ തടവുകാരുടെ എണ്ണത്തിൽ മഥുരയാണ് മുന്നിൽ. ഇവിടെ 48 പേരാണ് രോഗബാധിതരായുള്ളത്. സഹാറൻപൂരിൽ 42 പേരും മൊറാദാബാദിലും ഗൗതം ബുദ്ധ നഗറിലും 41 പേർ വീതവും എച്ച്.ഐ.വി ബാധിതരായ തടവുകാരുണ്ട്. ഗാസിയാബാദിൽ 36 പേരും ലഖ്നോവിൽ 32 പേരും രോഗബാധിതരാണ്. എച്ച്.ഐ.വി ബാധിതരായ തടവുകാരെ പ്രത്യേക ബാരക്കുകളിലാണ് താമസിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഡോക്ടർമാരുടെ സംഘം ഇടവേളകളിൽ ജയിലിലെത്തുന്നുണ്ട്. എ.ആർ.ടി കേന്ദ്രങ്ങൾ വഴി കൃത്യമായി മരുന്നുകളും നൽകുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Uttar Pradesh HIV prisons AIDS Control 
News Summary - Uttar Pradesh HIV cases
Next Story