Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസ്ത്രീകൾ...

സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങ​ണമെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്ത്?

text_fields
bookmark_border
സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങ​ണമെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്ത്?
cancel

ടിക് ടോക്കിന്റെയോ ഇൻസ്റ്റാഗ്രാമിന്റെയോ വെൽനസ് കോർണറുകളിൽ ചെലവഴിക്കുന്നവരാണെങ്കിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണെന്ന് അവകാശപ്പെടുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയാമോ​?

ഗവേഷകർ സാധാരണയായി ഉറക്കം അളക്കുന്നത് രണ്ടു തരത്തിലാണ്. ഒന്ന് ആളുകളോട് അവർ എത്ര ഉറങ്ങുന്നുവെന്ന് ചോദിച്ചുകൊണ്ട്. അല്ലെങ്കിൽ വെയറബിൾ സ്ലീപ്പ് ട്രാക്കറുകൾ ഉപയോഗിച്ച് ഉറങ്ങുന്ന സമയത്ത് മസ്തിഷ്ക തരംഗങ്ങൾ, ശ്വസനം, ചലനം എന്നിവ രേഖപ്പെടുത്തുന്ന ഗോൾഡ് സ്റ്റാൻഡേർഡ് പോളിസോംനോഗ്രാഫി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്.

ഇത്തരത്തിൽ നടത്തിയ പഠനങ്ങളിൽ സാധാരണയായി സ്ത്രീകൾ പുരുഷന്മാരേക്കാൾ 20 മിനിറ്റ് കൂടുതൽ ഉറങ്ങുന്നുവെന്ന് കാണിക്കുന്നു. വെയറബിൾ സ്ലീപ്പ് ട്രാക്കറുകൾ ധരിച്ച ഏകദേശം 70,000 ആളുകളിൽ നടത്തിയ ഒരു ആഗോള പഠനത്തിൽ പ്രായപരിധിയിലുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിൽ സ്ഥിരവും ചെറുതുമായ വ്യത്യാസം കണ്ടെത്തി.

ഉദാഹരണത്തിന് 40–44 പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ഉറക്ക വ്യത്യാസം ഏകദേശം 23–29 മിനിറ്റായിരുന്നു. പോളിസോംനോഗ്രാഫി ഉപയോഗിച്ചുള്ള മറ്റൊരു വലിയ പഠനത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 19 മിനിറ്റ് കൂടുതൽ ഉറങ്ങുന്നതായി കണ്ടെത്തി. പ്രായത്തിനനുസരിച്ച് പുരുഷന്മാരുടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതായും പഠനം കണ്ടെത്തി.

സ്ത്രീകൾ അൽപ്പം കൂടുതൽ ആഴത്തിൽ ഉറങ്ങുന്ന പ്രവണത കാണിക്കുന്നുണ്ടെങ്കിലും അവരിൽ സ്ഥിരമായി മോശം ഉറക്ക നിലവാരം റിപ്പോർട്ട് ചെയ്യുന്നു. ഉറക്കമില്ലായ്മയുടെ ഭാഗമായുള്ള രോഗസാധ്യത സ്ത്രീകളിൽ 40 ശതമാനം കൂടുതലാണ്. ഗർഭകാലത്തും, ജനനത്തിനു ശേഷവും, പെരിമെനോപോസ് സമയത്തും ശരിയായ ഉറക്കം അസ്ഥിരമാവുന്നു.

അണ്ഡാശയ ഹോർമോണുകളുടെ അളവ്, പ്രത്യേകിച്ച് ഈസ്ട്രജനും പ്രൊജസ്ട്രോണും ഉറക്കത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, പല പെൺകുട്ടികളിലും സ്ത്രീകളിലും ആർത്തവത്തിന് തൊട്ടുമുമ്പ് ഈസ്ട്രജനും പ്രൊജസ്ട്രോണും കുറയാൻ തുടങ്ങുമ്പോൾ പ്രീമെൻസ്ട്രൽ ഘട്ടത്തിൽ മോശം ഉറക്കം റിപ്പോർട്ട് ചെയ്യുന്നു.

ഉറക്കത്തെ മോശമാക്കുന്ന ഹോർമോൺ സ്വാധീനം പെരിമെനോപോസ് സമയത്തെ ഈസ്ട്രജന്റെ കുറവായിരിക്കാം. ഇത് കൂടിയ ഉറക്ക അസ്വസ്ഥതകൾക്ക് കാരണമാവുന്നു. പ്രത്യേകിച്ച് പുലർച്ചെ ഉണരുകയും വീണ്ടും ഉറങ്ങാൻ പാടുപെടുകയും ചെയ്യും. മറ്റ് ചില ആരോഗ്യപ്രശ്നങ്ങളും സ്ത്രീകളുടെ ഉറക്കത്തിന്റെ അസ്ഥിരപ്പെടുത്തുന്നതിൽ പങ്കു വഹിക്കുന്നു. ഉദാഹരണത്തിന്, തൈറോയ്ഡ് തകരാറുകളും ഇരുമ്പിന്റെ കുറവും സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു. കൂടാതെ അമിതമായ തൊഴിൽഭാരം കൊണ്ടുള്ള ക്ഷീണവും ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.

ഉറക്ക പ്രശ്‌നങ്ങൾ, ക്ഷീണം എന്നിവ മൂലം സ്ത്രീകൾക്ക് വിഷാദം, ഉത്കണ്ഠ, ആഘാതവുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുരുഷന്മാരേക്കാൾ കൂടുതൽ തവണ സ്ത്രീകൾക്ക് ആന്റീഡിപ്രസന്റുകൾ നിർദേശിക്കപ്പെടുന്നു. ഈ മരുന്നുകളും ഉറക്കത്തെ ബാധിക്കുന്നു.

ഗൃഹ പരിചരണവും മറ്റ് അധ്വാനവും വൈകാരിക സമ്മർദ്ദവും സ്ത്രീകളിൽ ആനുപാതികമല്ലാത്ത രീതിയിൽ വന്നു പതിക്കുന്നു. പല സ്ത്രീകൾക്കും പകൽ വിശ്രമത്തിനുള്ള അവസരങ്ങൾ വിരളമാണ്.

ഇരുമ്പിന്റെ കുറവ് സ്ത്രീകളിൽ കൂടുതൽ സാധാരണമാണ്. ഇതും ഉറക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല സ്ത്രീകളും കുട്ടികളെ വളർത്തുകയും മാനസിക പിരിമുറുക്കത്തോടെ സാഹചര്യങ്ങളുമായി മല്ലിടുകയും ചെയ്യുന്നു. പെറിമെനോപോസിലെ സ്ത്രീകൾക്ക് പലപ്പോഴും മുഴുവൻ സമയ ജോലി, കൗമാരക്കാർ, പ്രായമായ മാതാപിതാക്കൾ എന്നിവ മൂലം മതിയായതോ ഉയർന്ന നിലവാരമുള്ളതോ ആയ ഉറക്കം നഷ്ടമാക്കിയേക്കാം.

അപ്പോൾ, സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമുണ്ടോ? അയെന്നാണുത്തരം.

Show Full Article
TAGS:sleep Health women health Gender difference 
News Summary - What is the reason behind saying that women need more sleep than men?
Next Story