Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightവാഴപ്പഴമോ ഈത്തപ്പഴമോ,...

വാഴപ്പഴമോ ഈത്തപ്പഴമോ, രാവിലെ വെറും വയറ്റിൽ കഴിക്കാൻ ഏതാണ് നല്ലത്

text_fields
bookmark_border
Banana vs dates: Which is healthier to eat on an empty stomach
cancel
Listen to this Article

ശരിയായ ഭക്ഷണത്തിലൂടെ ദിവസം ആരംഭിക്കുന്നത് ദഹനത്തെയും, ദിവസം മുഴുവൻ ഊർജ്വസ്വലരാകാനും, മൊത്തത്തിലുള്ള ആരോഗ്യത്തെയും സഹായിക്കും. രാവിലെ ഉറക്കമുണർന്നയുടനെ പഴങ്ങൾ കഴിക്കുന്നതും ഇത്തരത്തിൽ സഹായിക്കും. എന്നാൽ എല്ലാ പഴവർഗങ്ങളും വെറുംവയറ്റിൽ കഴിക്കാൻ അനുയോജ്യമല്ല എന്നുകൂടി മനസിലാക്കിയിരിക്കണം.

രാത്രി ഉറങ്ങുന്നതിനാൽ ദീർഘനേരം നമ്മുടെ ശരീരത്തിന് ആഹാരമൊന്നും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കും. അസിഡിറ്റിയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും ഇല്ലാതെ തന്നെ ഊർജം ലഭിക്കുകയും ചെയ്യുന്നു.

വാഴപ്പഴം

പൊട്ടാസ്യം, മഗ്നീഷ്യം, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. ഇവയിലൂടെ ശരീരത്തിന് വളരെ വേഗത്തിൽ ഊർജം ലഭിക്കുന്നു. പക്ഷെ വെറുംവയറ്റിൽ വാഴപ്പഴം മാത്രം കഴിക്കുന്നത് എല്ലാവർക്കും അനുയോജ്യമല്ല. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള മഗ്നീഷ്യം ശരീരത്തിൽ ധാതു അസന്തുലിതാവസ്ഥക്ക് കാരണമാകും.

ചിലരിൽ അസിഡിറ്റിക്കും വയർ വീർത്തപോലെ തോന്നാനും കാരണമാകും. അതിനാൽ വാഴപ്പഴം നട്സ്, സീഡ്സ്, ഓട്സ് തുടങ്ങിയവയുടെ കൂടെ കഴിക്കുന്നതോ അല്ലെങ്കിൽ ദിവസത്തിന്‍റെ മറ്റേതെങ്കിലും സമയത്ത് കഴിക്കുന്നതോ ആണ് ഉചിതം.

ഈത്തപ്പഴം

ഇത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര സുസ്ഥിര ഊർജം ലഭ്യമാക്കുന്നു. നാരുകളാൽ സമ്പന്നമായിരിക്കുന്നതിനാൽ ദഹനത്തെയും മലബന്ധം വരാതിരിക്കാനും സഹായിക്കും. അസിഡിറ്റി ഉണ്ടാക്കാനുള്ള സാധ്യതയും കുറവ്. കുടലിന്‍റെ പ്രവർത്തനങ്ങളെ സഹായിക്കുകയും ഉപാപചയപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. രാത്രി വെള്ളത്തിൽ കുതിർത്ത് വച്ച രണ്ടോ മൂന്നോ ഈത്തപ്പഴങ്ങൾ രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ക്ഷീണവും തളർച്ചയും ഇല്ലാതാക്കും.

ഇവയിൽ ഇരുമ്പും ആന്‍റി ഓക്സിഡന്‍റിസും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ പേർക്കും വെറുംവയറ്റിൽ ഈത്തപ്പഴം കഴിക്കുന്നതാണ് വാഴപ്പഴത്തേക്കാൾ ഗുണകരം. പ്രമേഹ രോഗികളും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഡോക്ടർമാരുടെ നിർദേശപ്രകാരം പഴങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Show Full Article
TAGS:banana dates Healthy Food Diet Diet Plan Health Tip 
News Summary - Banana vs dates: Which is healthier to eat on an empty stomach
Next Story