Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightതടി കുറക്കാൻ മുതിര...

തടി കുറക്കാൻ മുതിര കേമൻ തന്നെ; പക്ഷേ വില്ലനായാൽ...

text_fields
bookmark_border
തടി കുറക്കാൻ മുതിര കേമൻ തന്നെ; പക്ഷേ വില്ലനായാൽ...
cancel

ഇന്ത്യയിൽ മരണനിരക്ക് വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വൃക്കകളുടെ ആരോഗ്യം മോശമാകുന്നതിന് പല കാരണങ്ങളുണ്ടെങ്കിലും, ഭക്ഷണക്രമത്തിൽ മുതിര ഉൾപ്പെടുത്തുന്നത് വലിയ മാറ്റമുണ്ടാക്കും.മുതിരയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ കുടലിന്റെ ചലനം സുഗമമാക്കുകയും ദഹനം വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൊഴുപ്പ് കുറവായതിനാലും നാരുകൾ കൂടുതലുള്ളതിനാലും തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര മികച്ച ഭക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുതിര സഹായിക്കും. മുതിര ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

അമിതമായ ചൂട്: മുതിര ശരീരത്തിൽ ഉഷ്ണമുണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. അതിനാൽ വേനൽക്കാലത്ത് മുതിര അമിതമായി കഴിക്കുന്നത് ശരീരതാപം വർധിപ്പിക്കാനും അസ്വസ്ഥതകൾക്കും കാരണമായേക്കാം.

ദഹനപ്രശ്നങ്ങൾ: മറ്റ് പയറുവർഗ്ഗങ്ങളെ അപേക്ഷിച്ച് മുതിര ദഹിക്കാൻ പ്രയാസമാണ്. ഇത് അമിതമായി കഴിക്കുന്നത് ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവക്ക് കാരണമായേക്കാം. മുതിര നന്നായി കുതിർത്ത് വേവിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.

ഗർഭിണികൾ ശ്രദ്ധിക്കുക: ഗർഭകാലത്ത് മുതിര അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇതിലെ ഉഷ്ണ സ്വഭാവം ഗർഭസ്ഥ ശിശുവിനും അമ്മക്കും ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കാം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെറിയ അളവിൽ ഉപയോഗിക്കുക.

ശരീരഭാരം കുറവുള്ളവർ: മുതിര ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ അമിതമായി മെലിഞ്ഞവരോ, പെട്ടെന്ന് തടി വെക്കണമെന്ന് ആഗ്രഹിക്കുന്നവരോ മുതിര പതിവായി കഴിക്കുന്നത് ഗുണകരമാകില്ല.

യൂറിക് ആസിഡ്: യൂറിക് ആസിഡ് വർധനവ് മൂലം സന്ധിവേദന ഉള്ളവർ മുതിര നിയന്ത്രിക്കണം. മുതിരയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ യൂറിക് ആസിഡ് നില വർധിപ്പിക്കാൻ കാരണമാകും.

അൾസർ: വയറിൽ അൾസർ ഉള്ളവർക്ക് മുതിരയുടെ ഉപയോഗം ചിലപ്പോൾ എരിച്ചിൽ കൂട്ടാൻ സാധ്യതയുണ്ട്.

പാലുൽപ്പന്നങ്ങൾക്കൊപ്പം: മുതിരയും പാലും കൂടി ചേർത്ത് കഴിക്കുന്നത് ആയുർവേദ പ്രകാരം വിരുദ്ധാഹാരമാണ്. ഇത് ചർമരോഗങ്ങൾക്കും ദഹനക്കേടിനും കാരണമായേക്കാം. മുതിര പാകം ചെയ്യുമ്പോൾ അല്പം ജീരകമോ ഇഞ്ചിയോ ചേർക്കുന്നത് നല്ലതാണ്. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കും.

Show Full Article
TAGS:Horse Gram Dosa Health Alert side effects Digestive Problems ulcer 
News Summary - Horse gram side effects
Next Story