Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightകരിമ്പോ കരിമ്പ്...

കരിമ്പോ കരിമ്പ് ജ്യൂസോ.. ഏതാണ് ആരോഗ്യത്തിന് ഉത്തമം?

text_fields
bookmark_border
Sugarcane
cancel

വേനൽച്ചൂടിനെ പ്രതിരോധിക്കാൻ നാം സാധാരണയായി ആശ്രയിക്കുന്നത് കരിമ്പ് ജ്യൂസിനെയാണ്. പെട്ടെന്ന് ഊർജ്ജം നൽകുന്ന ഈ പാനീയം ആയുർവേദ പ്രകാരം ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നതാണ്. എന്നാൽ കരിമ്പ് ജ്യൂസ് ആക്കി കുടിക്കുന്നതിനേക്കാൾ കരിമ്പ് കടിച്ചു ചവച്ച് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരമെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കരിമ്പിലടങ്ങിയ നാരുകളും അതിലെ പഞ്ചസാരയും ശരീരത്തിൽ ആഗിരണം ചെയ്യുന്നതിലുള്ള വ്യത്യാസമാണ് ഇതിന് കാരണം.

നാരുകൾ : കരിമ്പിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ജ്യൂസ് അടിക്കുമ്പോൾ ഈ നാരുകൾ നഷ്ടപ്പെടും.

രക്തത്തിലെ പഞ്ചസാര: കരിമ്പ് കടിച്ചു തിന്നുമ്പോൾ അതിലെ നാരുകൾ പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയും.

അമിതഭക്ഷണം ഒഴിവാക്കാം: കരിമ്പ് ചവച്ചു കഴിക്കുന്നത് വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കുകയും കലോറി അമിതമാകുന്നത് തടയുകയും ചെയ്യും.

എന്നാൽ കരിമ്പ് എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ല. പ്രമുഖ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് നൽകുന്ന നിർദേശങ്ങൾ പ്രകാരം ഏഴ് സാഹചര്യങ്ങളിൽ കരിമ്പ് ജ്യൂസ് ഒഴിവാക്കണം.

പ്രമേഹരോഗികൾ: കരിമ്പ് ജ്യൂസിന് ഉയർന്ന ഗ്ലൈസമിക് ഇൻഡക്സ് ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർദ്ധിപ്പിക്കും.

അമിതവണ്ണമുള്ളവർ: ഒരു ഗ്ലാസ് ജ്യൂസിൽ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കുറക്കാൻ ശ്രമിക്കുന്നവർക്ക് ദോഷകരമാണ്.

രോഗപ്രതിരോധശേഷി കുറഞ്ഞവർ: റോഡരികിലെ കടകളിൽ നിന്നും ലഭിക്കുന്ന ജ്യൂസിലെ ശുചിത്വമില്ലായ്മ അണുബാധകൾക്കും ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കാം.

കരൾ സംബന്ധമായ അസുഖങ്ങൾ: കരിമ്പിലെ ഫ്രക്റ്റോസ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമായേക്കാം.

പല്ല് ദ്രവിക്കുന്നവർ: പല്ലിലെ ഇനാമലിനെ കേടുവരുത്താനും കാവിറ്റീസ് ഉണ്ടാക്കാനും ഇതിലെ പഞ്ചസാര കാരണമാകും.

ദഹനപ്രശ്നങ്ങളുള്ളവർ: ഐ.ബി.എസ് (IBS) പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് വയർ വീർക്കുന്നതിനും ഗ്യാസിനും ഇത് കാരണമായേക്കാം.

ഹൃദ്രോഗ സാധ്യതയുള്ളവർ: അമിതമായ പഞ്ചസാര ലിപിഡ് ബാലൻസ് തെറ്റിക്കാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.

എന്നാൽ ആരോഗ്യമുള്ള ഒരാൾക്ക് ദിവസം ഒരു ഗ്ലാസ് ജ്യൂസ് വരെ കുടിക്കാം. അത് വൃത്തിയുള്ള സാഹചര്യത്തിൽ തയ്യാറാക്കിയ ജ്യൂസാണെന്ന് ഉറപ്പ് വരുത്തണം. വെറും വയറ്റിൽ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Show Full Article
TAGS:Sugarcane juice Health nutritious food 
News Summary - Sugarcane or sugarcane juice.. which is better for health?
Next Story