Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightകറുത്ത ഉണക്കമുന്തിരിയോ...

കറുത്ത ഉണക്കമുന്തിരിയോ മഞ്ഞയോ; ഏതാണ് കൂടുതൽ ഗുണകരം?

text_fields
bookmark_border
yellow dry grape
cancel

കറുത്ത ഉണക്കമുന്തിരിയും മഞ്ഞ ഉണക്കമുന്തിരിയും ആരോഗ്യഗുണങ്ങളിൽ മുന്നിലാണെങ്കിലും, അവയുടെ ഗുണങ്ങൾ അല്പം വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി കറുത്ത ഉണക്കമുന്തിരിയാണ് കൂടുതൽ ഗുണകരമായി കണക്കാക്കപ്പെടുന്നത്.

കറുത്ത ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

1.വിളർച്ചക്ക് ഉത്തമം

കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വിളർച്ച അല്ലെങ്കിൽ അനീമിയ പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു.

2. മുടിയുടെ ആരോഗ്യത്തിന്

മുടികൊഴിച്ചിൽ തടയാൻ കറുത്ത ഉണക്കമുന്തിരി വളരെ ഫലപ്രദമാണ്. ഇതിലെ ഇരുമ്പ് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടിവേരുകളെ ബലപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഇതിലെ വിറ്റാമിൻ സി മുടിക്ക് സ്വാഭാവിക നിറം നൽകാനും സഹായിക്കും.

3. രക്തസമ്മർദം നിയന്ത്രിക്കുന്നു

ഇതിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറക്കാനും രക്തധമനികളെ ശാന്തമാക്കാനും സഹായിക്കുന്നു. ഇതുവഴി ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ സാധിക്കും.

4. കൊളസ്ട്രോൾ കുറക്കുന്നു

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) കുറക്കാനും രക്തശുദ്ധി വരുത്താനും കറുത്ത ഉണക്കമുന്തിരി സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.

5. ദഹനവും മലബന്ധവും

ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു. രാത്രി വെള്ളത്തിലിട്ട് വെച്ച ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാൻ ഏറ്റവും നല്ല വഴിയാണ്.

6. എല്ലുകളുടെ ബലം

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ബോറോൺ എന്നിവ കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം തടയാനും എല്ലുകൾക്ക് കരുത്ത് നൽകാനും സഹായിക്കുന്നു. 8-10 കറുത്ത ഉണക്കമുന്തിരി രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ ആ മുന്തിരി കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുക. ഇതിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

മഞ്ഞ ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

മഞ്ഞ ഉണക്കമുന്തിരി രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മികച്ചതാണ്. കറുത്ത ഉണക്കമുന്തിരിയെ അപേക്ഷിച്ച് ഇവ കൂടുതൽ മൃദുവും മധുരമേറിയതുമാണ്.

1. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു

മഞ്ഞ ഉണക്കമുന്തിരിയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കി ദഹനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

2. പെട്ടെന്നുള്ള ഊർജ്ജം നൽകുന്നു

ഇതിൽ പ്രകൃതിദത്തമായ പഞ്ചസാരകളായ ഫ്രക്റ്റോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയിട്ടുണ്ട്. കായിക അധ്വാനം ചെയ്യുന്നവർക്കും കുട്ടികൾക്കും ക്ഷീണം മാറ്റി ഉന്മേഷം നൽകാൻ ഒരു പിടി മഞ്ഞ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

3. കണ്ണിന്റെ ആരോഗ്യം

ഇതിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കുറവ് തടയാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

4. അസിഡിറ്റി കുറക്കുന്നു

മഞ്ഞ ഉണക്കമുന്തിരിയിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വയറ്റിലെ അമിതമായ അസിഡിറ്റി കുറക്കാനും സഹായിക്കുന്നു.

5. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം

പല്ലിലെ ഇനാമൽ സംരക്ഷിക്കാനും അണുബാധകൾ തടയാനും സഹായിക്കുന്ന ഒലീനോലിക് ആസിഡ് ഇതിലുണ്ട്. കൂടാതെ, എല്ലുകളുടെ ബലത്തിന് ആവശ്യമായ കാൽസ്യവും ഇതിൽ അടങ്ങിയിരിക്കുന്നു. കുതിർത്ത മഞ്ഞ ഉണക്കമുന്തിരി കഴിക്കുന്നത് അതിലെ പോഷകങ്ങൾ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാൻ സഹായിക്കും.

Show Full Article
TAGS:Digestive System Health Tip Raisins Eye Care 
News Summary - Which raisins are healthier, black or yellow?
Next Story