Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right30ൽ അധികം കണക്റ്റഡ്...

30ൽ അധികം കണക്റ്റഡ് ഫീച്ചറുകൾ, 1.09 ലക്ഷം രൂപ വില! ആംപിയർ മാഗ്‌നസ്‌ ജി മാക്സ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

text_fields
bookmark_border
Ampere Magnus G Max
cancel
camera_alt

ആംപിയർ മാഗ്‌നസ്‌ ജി മാക്സ് ഇലക്ട്രിക്

പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ആംപിയർ (Ampere), ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറായ മാഗ്‌നസ്‌ ജി മാക്സിൻറെ (Magnus G Max) പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ (Greaves Electric Mobility) കീഴിൽ പുറത്തിറങ്ങിയിരിക്കുന്ന പുതിയ മോഡലിന് 1,09,999 രൂപയാണ് എക്സ്-ഷോറൂം വില. നൂതന സാങ്കേതികവിദ്യകളും മികച്ച ഫീച്ചറുകളുമായാണ് പുതിയ മാഗ്‌നസ്‌ വിപണിയിലേക്ക് എത്തുന്നത്.

NxG.io സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിർമിച്ച സ്കൂട്ടറിൽ ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, 5 ഇഞ്ച് വലിപ്പമുള്ള പി.എം.വി.എ (PMVA) ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു. കൂടാതെ ഐ.ഡി.സി സാക്ഷിപ്പെടുത്തിയതനുസരിച്ച് ഒറ്റ ചാർജിൽ 142 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. എങ്കിലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ 100 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉപഭോക്താക്കൾക്കായി 5 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ ബാറ്ററി വാറന്റിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പരിഷ്‌ക്കരിച്ചെത്തിയ ആംപിയർ മാഗ്‌നസ്‌ ജി മാക്സ് ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി അവതരിപ്പിച്ച ഫൈൻ മൈ സ്കൂട്ടർ & പിങ് മൈ സ്കൂട്ടർ ഫീച്ചർ തിരക്കേറിയ പാർക്കിങ് സ്ഥലങ്ങളിൽ വാഹനത്തിൻറെ കൃത്യമായ ലെൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നു. തത്സമയ ചാർജിങ് ഡാറ്റ, ചാർജിങ് ഹിസ്റ്ററി, ബാറ്ററി ഹെൽത്ത് മോണിറ്ററിങ്, ജിയോ-ഫെൻസിങ് അലർട്ടുകൾ, മോഷണ മുന്നറിയിപ്പുകൾ (Theft Alerts), ടോവിങ് നോട്ടിഫിക്കേഷനുകൾ എന്നിവക്ക് പുറമെ വാഹനം സർവീസ് സെന്ററിൽ എത്തുന്നതിന് മുൻപ് തന്നെ എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ അത് മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന റിമോട്ട് ഡയഗ്നോസ്റ്റിക്സ് സഹായിക്കും. കൂടാതെ, ആപ്പ് വഴി തന്നെ സർവീസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകളും ലഭ്യമാണ്.

മെക്കാനിക്കൽ വശങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെയാണ് സ്കൂട്ടർ വിപണിയിൽ എത്തിയിരിക്കുന്നത്. 3kWh ശേഷിയുള്ള എൽ.എഫ്.പി (LFP) ബാറ്ററി വാഹനത്തിന് മികച്ച റേഞ്ചും ലൈഫും വാഗ്‌ദാനം ചെയ്യുന്നുണ്ട്. 2.4kW പീക്ക് മോട്ടോർ 130 എൻ.എം പീക് വീൽ ടോർക്ക് ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 65 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗത. ഒറ്റ ചാർജിൽ 142 കിലോമീറ്റർ IDC റേഞ്ചും, യഥാർത്ഥ ഉപയോഗത്തിൽ 100 കിലോമീറ്ററിലധികം റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹോം ചാർജിങ്ങിൽ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 7.5 മണിക്കൂർ വേണ്ടിവരും.

Show Full Article
TAGS:Ampere Ampere Magnus G Max Electric Scooter Auto News 
News Summary - Ampere Magnus G Max electric scooter launched
Next Story