Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഏഥർ സ്കൂട്ടറുകൾക്ക്...

ഏഥർ സ്കൂട്ടറുകൾക്ക് പുതുവർഷത്തിൽ വില കൂടും; വില വർധനവ് ജനുവരി മുതൽ

text_fields
bookmark_border
ഏഥർ സ്കൂട്ടറുകൾക്ക് പുതുവർഷത്തിൽ വില കൂടും; വില വർധനവ് ജനുവരി മുതൽ
cancel
Listen to this Article

ബെംഗളൂരു: പുതുവർഷത്തിൽ വാഹനപ്രേമികൾക്ക് തിരിച്ചടിയായി ഏഥർ എനർജി സ്കൂട്ടറുകളുടെ വില വർധനവ്. 2026 ജനുവരി 1 മുതൽ തങ്ങളുടെ എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾക്കും 3,000 രൂപ വരെ വില വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഉൽപ്പാദനച്ചെലവിലെ വർധനവും വിദേശനാണ്യ വിനിമയ നിരക്കിലെ (Foreign Exchange) മാറ്റങ്ങളുമാണ് വില കൂട്ടാൻ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

ആഗോളതലത്തിൽ ബാറ്ററികൾക്കും മറ്റ് ഇലക്ട്രോണിക് ഘടകങ്ങൾക്കും ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചത് നിർമ്മാണച്ചെലവിനെ ബാധിച്ചു. കൂടാതെ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 91.01 എന്ന താഴ്ന്ന നിലയിലേക്ക് എത്തിയത് ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങളുടെ വില വർധിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതും വിദേശ നിക്ഷേപങ്ങളുടെ പിൻവാങ്ങലും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

പുതിയ വില വിവരം (ഏകദേശ കണക്ക്)

പുതുവർഷത്തിൽ വില വർധിക്കുന്നതോടെ ഏഥർ എനർജി സ്കൂട്ടറുകളുടെ വ്യത്യസ്ത മോഡലുകൾക്കും വേരിയന്റുകൾക്കും എക്സ് ഷോറൂം വിലയിൽ മാറ്റമുണ്ടാകും.

  • ഏഥർ റിസ്ത എസ് (Rizta S) : പഴയ വില - 1,04,999, പുതിയ വില - 1,07,999
  • ഏതർ 450 അപെക്സ് (450 Apex) : പഴയ വില - 1,89,999, പുതിയ വില - 1,92,999

ഡിസംബറിൽ വാങ്ങുന്നവർക്ക് നേട്ടം

വില വർധനവ് നിലവിൽ വരുന്നതിന് മുൻപ് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡിസംബർ മാസത്തിൽ മികച്ച അവസരമാണ് ഏഥർ നൽകുന്നത്. കമ്പനിയുടെ 'ഇലക്ട്രിക് ഡിസംബർ' (Electric December) പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ 20,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഓഹരി വിപണിയിലെ മുന്നേറ്റം

2025 മേയിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏഥർ എനർജി ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ലിസ്റ്റ് ചെയ്ത് ഏഴ് മാസത്തിനുള്ളിൽ കമ്പനിയുടെ ഓഹരി വില ഏകദേശം 118 ശതമാനം വർധിച്ചു. ഇലക്ട്രിക് വാഹന വിപണിയിൽ കമ്പനിക്കുള്ള സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

Show Full Article
TAGS:Ather Energy Electric Scooter Price Increase Auto News Auto News Malayalam 
News Summary - Ather scooters to increase prices in the New Year; price hike from January
Next Story