Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒറ്റചാർജിൽ 260 കി.മി...

ഒറ്റചാർജിൽ 260 കി.മി റേഞ്ച്, ഫാസ്റ്റ് ചാർജിങ്ങിന് പ്രത്യേക ചാർജിങ് സ്റ്റേഷന്റെ ആവശ്യമില്ല! ഇലക്ട്രിക് വിപണിയിലേക്ക് 'അവോർ ഇഎക്സ്'

text_fields
bookmark_border
Avore EX
cancel
camera_alt

അവോർ ഇഎക്സ്

സമാർത്ഥ് ഇ-മൊബിലിറ്റി തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ അവോർ ഇഎക്സ് (Avore EX) സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പരമ്പരാഗത മോട്ടോർസൈക്കിളുകളുടെ കരുത്തും ആധുനിക ഇവി സാങ്കേതികവിദ്യയും ഒരുപോലെ സംയോജിപ്പിക്കുന്നതാണ് പുതിയ ഇഎക്സ് സീരീസ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഔദ്യോഗികമായി മോട്ടോർസൈക്കിൾ അനാച്ഛാദനം ചെയ്തത്. മികച്ച കരുത്തിൽ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇവിക്ക് 1,24,999 രൂപയാണ് എക്സ്-ഷോറൂം ആരംഭ വില.

EX 1, EX 2, ഫ്ലാഗ്ഷിപ്പ് വേരിയന്റായ EX 2S എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് അവോർ ഇഎക്സ് വിപണിയിൽ എത്തുന്നത്. അപൂർവ്വ എർത്ത്-ഫ്രീ പെർമാനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് (PMSM) ഇതിന്റെ ഹൃദയം. ഈ മോട്ടോർ 250 എൻ.എം പീക്ക് വീൽ ടോർക്ക് ഉത്പാദിപ്പിക്കുന്നു. കൂടാതെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ നേരിടുന്ന റേഞ്ച് പ്രശനത്തിനും പരിഹാരവുമായാണ് അവോർ ഇഎക്സ് വിപണിയിൽ എത്തുന്നത്. ഒറ്റ ചാർജിൽ ഐ.ഡി.സി റേഞ്ച് 260 കിലോമീറ്റർ വരെ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്ന വാഹനം ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്‌ ചാർജ് ചെയ്യാൻ പ്രത്യേക ചാർജിംങ് സ്റ്റേഷനുകളുടെ ആവശ്യമില്ല. സാധാരണ വീട്ടിലെ സോക്കറ്റുകളിൽ (5A/15A) നേരിട്ട് ഘടിപ്പിക്കാവുന്ന 1500W ഓൺബോർഡ് ഫാസ്റ്റ് ചാർജർ മോട്ടോർസൈക്കിളിലുണ്ട്.


20%-ൽ നിന്ന് 80% വരെ ചാർജ് ചെയ്യാൻ വെറും 2 മണിക്കൂറും, 0%-ൽ നിന്ന് 100% ആകാൻ ഏകദേശം 4 മണിക്കൂറും മാത്രമാണ് അവോർ ഇഎക്സ് എടുക്കുന്നത്. കൂടാതെ ബാറ്ററിക്ക് 5 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വരെ വാറന്റി കമ്പനി നൽകുന്നുണ്ട്. മികച്ച റോഡ് ഹാന്റിലിങിനായി ഇൻ്റഗ്രേറ്റഡ് മോട്ടോർ + സ്വിങ്ആർം പവർട്രെയിൻ സാങ്കേതികവിദ്യ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഇത് വാഹനത്തിന്റെ ഭാരം കൃത്യമായി ക്രമീകരിക്കാൻ സഹായിക്കുന്നു.

വേരിയന്റും റേഞ്ചും

അവോർ ഇഎക്സ് 1 ബേസ് വേരിയന്റിനാണ് 1,24,999 രൂപ എക്സ് ഷോറൂം വില വരുന്നത്. ഇതിൽ 7.5 kW-ന്റെ കരുത്തുറ്റ ബാറ്ററി സജ്ജീകരണമാണ്. ടോപ് സ്പീഡിൽ 100 km/h സഞ്ചരിക്കാൻ കഴിയുന്ന വാഹനത്തിന് 160 km റേഞ്ച് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്റ്റാർലിറ്റ് ബ്ലൂ, മെറ്റിയോർ റെഡ്, സ്റ്റെല്ലാർ ബ്ലാക്ക് (സിംഗിൾ ടോൺ) എന്നീ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ബേസ് വേരിയന്റ് സ്വന്തമാക്കാം.

അവോർ ഇലക്ട്രികിന്റെ മിഡ് വേരിയന്റാണ് ഇഎക്സ് 2. 1,45,999 രൂപയാണ് മോഡലിന്റെ എക്സ് ഷോറൂം വില. 10.5 kW ബാറ്ററി കപ്പാസിറ്റിയിൽ എത്തുന്ന വാഹനം ഫുൾ ചാർജിൽ 255 km റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രീമിയം ഡ്യുവൽ-ടോൺ ഫിനിഷിങ്ങിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

ഫ്ലാഗ്ഷിപ്പ് വേരിയന്റിൽ എത്തുന്ന മൂന്നാമത്തെ മോഡലാണ് അവോർ ഇഎക്സ് 2എസ്. ഇതാണ് മോട്ടോർസൈക്കിളിന്റെ ഏറ്റവും ഉയർന്ന വകഭേദം. 1,69,999 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 10.5 kW ബാറ്ററി കരുത്തിൽ 114 km/h ടോപ് സ്പീഡ് കൈവരിക്കുന്ന മോഡൽ ഒറ്റ ചാർജിൽ 260 km റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 5 റൈഡിങ് മോഡുകളും ഫ്ലാഗ്ഷിപ്പ് മോഡലിൽ നൽകിയിട്ടുണ്ട്.


സ്മാർട്ട് ഫീച്ചറുകളോടെ എത്തുന്ന അവോർ ഇഎക്സ് മോട്ടോർസൈക്കിളിൽ എ.ഐ സാങ്കേതിക വിദ്യയും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. 'AVORE SENSE' എന്ന പ്രൊപ്രൈറ്ററി ഓപ്പറേറ്റിങ് സിസ്റ്റവും എഐ കമ്പാനിയനും റൈഡിങ് സ്റ്റാറ്റിസ്റ്റിക്സ് സ്വയം നിരീക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ, പെട്രോൾ ബൈക്കുകൾ മിസ് ചെയ്യുന്നവർക്കായി 'Syft' എന്ന സിമുലേറ്റഡ് മാനുവൽ ഗിയർ മോഡ് ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Apex' പെർഫോമൻസ് മോഡ്, PAM+ പാർക്ക് അസിസ്റ്റ് തുടങ്ങിയവയും ലഭ്യമാണ്. വെറും 799 രൂപ ടോക്കൻ തുക നൽകി നിലവിൽ വാഹനം ബുക്ക് ചെയ്യാനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹനം വിപണിയിൽ നിലവിൽ സ്കൂട്ടറുകളുടെ ആധിപത്യമാണുള്ളതെങ്കിലും, പ്രകടനക്ഷമതയിലും സ്റ്റൈലിലും വിട്ടുവീഴ്ച ചെയ്യാത്ത ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കായുള്ള അന്വേഷണത്തിലാണ് യുവതലമുറ. റിവോൾട്ട് (Revolt), ഒബെൻ (Oben), ഒല (Ola Roadster) തുടങ്ങിയ ബ്രാൻഡുകൾക്ക് കടുത്ത മത്സരം സമ്മാനിച്ചുകൊണ്ടാണ് സമാർത്ഥ് ഇ-മൊബിലിറ്റിയുടെ 'അവോർ' ഇലക്ട്രിക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. സാധാരണക്കാർക്ക് എളുപ്പത്തിൽ ചാർജ് ചെയ്യാനാകുന്ന 'ഫ്ലെക്സ് ചാർജ്' സംവിധാനവും തദ്ദേശീയമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമും ഇന്ത്യൻ ഇവി വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
TAGS:Avore EX Samarth E Mobility Electric Motorcycle Electric Vehicle Auto News 
News Summary - ആവോർ ഇഎക്സ് ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ പുറത്തിറങ്ങി
Next Story