ആഗസ്റ്റിലെ ബെസ്റ്റ് സെല്ലർ കാറുകൾ അറിയാം...
text_fieldsനിർമലാ സീതാരാമൻ പ്രഖ്യാപിച്ച ജി.എസ്.ടി ഇളവുകൾ കാർ വാങ്ങുന്നവർക്ക് ആശ്വാസമാകുകയാണ്. 17 മുതൽ 22 വരെ സെസ്സോടുകൂടി മുമ്പ് 28 ശതമാനം ജി.എസ്.ടി സ്ലാബിലുൾപ്പെട്ടിരുന്ന കാറുകൾ പുതിയ 18 ശതമാനം സ്ലാബിലേക്ക് മാറി. സെസ്സും ഒഴിവായി. പ്രധാനപ്പെട്ട കാർ കമ്പനികളെല്ലാം വിലയിളവുകൾ തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചു കഴിഞ്ഞു. ആഗസ്റ്റ് മാസത്തിൽ വിറ്റുപോയ ബെസ്റ്റ് സെല്ലിങ് കാറുകൾ അറിയാം ഇനി.
മാരുതി സുസൂക്കി
ആഗസ്റ്റ് മാസത്തിൽ എർട്ടിഗയുടെ 18,445 യൂണിറ്റ് കാറുകളാണ് വിറ്റു പോയത്. 2024 ആഗസ്റ്റിൽ 18,580 കാറുകളാണ് ഇതേ സമയം വിറ്റു പോയത്. അതായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരുശതമാനം ഇടിവ് വിൽപ്പനയിൽ ഈ വർഷം ഉണ്ടായി.
ഡിസൈർ
ആഗസ്റ്റിൽ 16,509 യൂനിറ്റ് ഡിസൈറുകളാണ് വിറ്റു പോയത്. 2024 ആഗസ്റ്റിൽ ഇത് 10,627 യൂനിറ്റായിരുന്നു. അതായത് 55 ശതമാനം വർധനവ് വിൽപ്പനയിൽ ഉണ്ടായി. പുതിയ വിലക്കിഴിവനുസരിച്ച് 87000 രൂപ വരെ വേരിയന്‍റുകൾക്കനുസരിച്ച് വിലകുറയും
ഹ്യൂണ്ടായ് ക്രീറ്റ
ആഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മൂന്നാമത്തെ കാർ ഹ്യൂണ്ടായ് ക്രീറ്റയാണ്. 15,924 യൂനിറ്റ്. കഴിഞ്ഞ വർഷം ഇതേ സമയം 16,762 യൂനിറ്റാണ് വിറ്റു പോയത്. അതായത് 5 വർഷത്തെ ഇടിവ് വിൽപ്പനയിൽ ഉണ്ടായി. ഇനി മുതൽ ക്രീറ്റക്ക് 72,145 രൂപയും ക്രീറ്റ എൻ ലെനിന് 71,762 രൂപയും ജി.എസ്.ടി ഇളവ് ലഭിക്കും.
വാഗൺ ആർ
ആഗസ്റ്റ് മാസത്തിൽ 14,522 യൂനിറ്റ് വാഗൺ ആർ കാറുകളാണ് വിറ്റു പോയത്. 12 ശതമാനം വിപണി ഇടിവ് ഇടിവ് ഇത്തവണ ഉണ്ടായി
ടാറ്റ നെക്സൺ
ടാറ്റ നെക്സൺ 2025ൽ 14,004 യൂണിറ്റ് വിറ്റു പോയി. 2024ൽ ഇത് 12,289 യൂനിറ്റായിരുന്നു.അതായത് 14 ശതമാനം വളർച്ച വിൽപ്പനയിൽ ഈ വർഷം ഉണ്ടായി.