അറേബ്യന്‍ ബൈക്ക് വീക്ക് @ റാസല്‍ഖൈമ
text_fieldsലോകമെമ്പാടുമുള്ള ബൈക്കിങ് ഇതിഹാസങ്ങള്‍ മോട്ടോര്‍ സൈക്കിളിങ്ങിനെക്കുറിച്ച അനുഭവങ്ങളും ആകാംഷ നിറഞ്ഞ കഥകളും പങ്കുവെക്കുന്ന അറേബ്യന്‍ ബൈക്ക് വീക്ക് (എ.ബി.ഡബ്ളിയു) 2024ന് നവംബര്‍ എട്ട് മുതല്‍ 10 വരെ റാസല്‍ഖൈമ വേദിയാകുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ ഉല്‍സവം റാക് അല്‍ഹംറ ഇന്റര്‍നാഷണല്‍ എക്ബിഷന്‍ സെന്ററിലാണ് നടക്കുക.
കിഴക്കന്‍ യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ജര്‍മനി, യു.കെ, ഇന്ത്യ, ജി.സി.സി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കാളികളാകുന്ന അറേബ്യന്‍ ബൈക്ക് വീക്ക് മോട്ടോര്‍ സൈക്കിള്‍ സംസ്കാരത്തിന്‍െറ ആഗോള ആഘോഷമായി മാറുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സാഹസികതയുടെയും സാഹോദര്യത്തിന്‍െറയും അതുല്യ സങ്കലനമാകുന്ന വേദിയില്‍ അതിശയിപ്പിക്കുന്ന സ്റ്റണ്ട് പ്രകടനങ്ങള്‍ മുതല്‍ ആവേശകരമായ റൈഡ് ഒൗട്ടുകള്‍, തത്മസയ പ്രകടനങ്ങള്‍ തുടങ്ങിയവ നടക്കും.
മോട്ടോര്‍ സൈക്കിള്‍ പ്രേമികളെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഫെസ്റ്റിവല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ഉച്ചക്ക് 12 മുതലാണ് ഈവന്റുകള്‍ നടക്കുക. 10നാണ് റൈഡ് ഔട്ട്. 21ഉം മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രമാണ് നിശ്ചിത ഫീസ് നല്കിയാല് എ.ബി.ഡബ്ളിയു വേദിയിലേക്ക് പ്രവേശനം. പങ്കടെുക്കണമെന്നുള്ളവര്ക്ക് +971509306820 വാട്ട്സാപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യം.