Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎല്ലാ ഡ്രൈവിങ് സ്കൂൾ...

എല്ലാ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്

text_fields
bookmark_border
എല്ലാ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ് പ​രി​ഷ്കാ​ര​ത്തി​ന്‍റെ പേ​രി​ൽ ഗ​താ​ഗ​ത മ​​ന്ത്രി​യും സ്കൂ​ൾ ഉ​ട​മ​ക​ളും കൊ​മ്പു​കോ​ർ​ക്ക​ൽ തു​ട​രു​ന്ന​തി​നി​ടെ, എ​ല്ലാ ഡ്രൈ​വി​ങ് സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കും​ ബോ​ണ​റ്റ്​ ന​മ്പ​ർ നി​ർ​ബ​ന്ധ​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ സ​ർ​ക്കു​ല​ർ. അം​ഗീ​കൃ​ത ഡ്രൈ​വി​ങ് സ്കൂ​ളി​ന്‍റെ പേ​രി​ൽ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം നി​ശ്ചി​ത വാ​ട​ക​ക്ക്​ അം​ഗീ​​കാ​ര​മി​ല്ലാ​ത്ത പ​ഠ​ന​കേ​​ന്ദ്ര​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ തീ​രു​മാ​നം.

ഡ്രൈ​വി​ങ്​ സ്കൂ​ൾ ലൈ​സ​ൻ​സ് ന​മ്പ​റി​ന്‍റെ മു​ൻ​ഗ​ണ​ന ക്ര​മ​പ്ര​കാ​ര​മാ​ണ്​ ബോ​ണ​റ്റ്​ ന​മ്പ​ർ ന​ൽ​കു​ക. ഓ​രോ സ്കൂ​ളി​നും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച്​ ഒ​ന്നു മു​ത​ൽ ന​മ്പ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ടി.​ഒ​മാ​ർ​ക്കു​ള്ള സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ലൈ​സ​ൻ​സ്​ ന​മ്പ​ർ, ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി, ഡ്രൈ​വി​ങ്​ സ്കൂ​ളി​ന്‍റെ പേ​ര്, സ്ഥ​ലം, എ​ന്നി​വ​ ബോ​ണ​റ്റ്​ ന​മ്പ​റി​നൊ​പ്പ​മു​ണ്ടാ​ക​ണം. ഇ​തോ​ടെ, വാ​ഹ​നം കൈ​മാ​റി​യാ​ൽ വേ​ഗം ക​ണ്ടെ​ത്താ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ന​മ്പ​റും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും എ​ങ്ങ​നെ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന മാ​തൃ​ക​യ​ട​ക്ക​മാ​ണ്​ സ​ർ​ക്കു​ല​ർ.

Show Full Article
TAGS:Driving schools vehicles Bonnet Number 
News Summary - Bonnet number mandatory for driving school vehicles
Next Story