വൈദ്യുതി വാഹന വിൽപനയിൽ കുതിപ്പ്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സെപ്റ്റംബറിൽ രാജ്യത്തെ വൈദ്യുതി വാഹന (ഇ.വി) വിൽപന ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ മാസം 15,329 വൈദ്യുതി കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 6191 ആയിരുന്നു. വിൽപനയിൽ 6216 യൂനിറ്റുകളുമായി ടാറ്റ മോട്ടോഴ്സ് ആണ് മുന്നിൽ. ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ (3912), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (3243) എന്നിവരും വൻ വളർച്ച കൈവരിച്ചു. ബി.വൈ.ഡി, കിയ, ഹ്യുണ്ടായ്, ബി.എം.ഡബ്ല്യു, മെഴ്സിഡസ്-ബെൻസ് എന്നിവരും നേട്ടമുണ്ടാക്കി.
ടെസ്ല ഇന്ത്യയുടെ 64 കാറുകളാണ് സെപ്റ്റംബറിൽ വിറ്റത്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ വിൽപന 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് 15 ശതമാനം ഉയർന്ന് 1,04,220 യൂനിറ്റുകളിലെത്തി. വിൽപനയിൽ ടി.വി.എസ് മോട്ടോർ 22,509 യൂനിറ്റുകളുമായി ഒന്നാമതെത്തി. ബജാജ് ഓട്ടോ (19,580), ഏഥർ എനർജി (18,141), ഓല ഇലക്ട്രിക് (13,383), ഹീറോ മോട്ടോകോർപ് (12,753) എന്നിവരാണ് തൊട്ടുപിന്നിൽ.