Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഉയർന്ന ഡിമാൻഡ്;...

ഉയർന്ന ഡിമാൻഡ്; മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ വീണ്ടുമെത്തുന്നു

text_fields
bookmark_border
Mahindra BE 6 Batman Edition
cancel
camera_alt

മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ

മുംബൈ: വാഹനപ്രേമികൾക്കിടയിൽ തരംഗമായ മഹീന്ദ്രയുടെ ബിഇ 6 (BE 6) ബാറ്റ്മാൻ എഡിഷൻ വീണ്ടും വിപണിയിൽ. വാഹനത്തിന്റെ മികച്ച ജനപ്രീതി കണക്കിലെടുത്ത് ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഈ പ്രത്യേക പതിപ്പ് വീണ്ടും അവതരിപ്പിക്കാൻ മഹീന്ദ്ര തീരുമാനിച്ചത്. ആദ്യം പുറത്തിറക്കിയ 999 മോഡലുകളെക്കാൾ 70,000 രൂപ അധികം വിലവരുന്ന ബിഇ 6ന്റെ എക്സ് ഷോറൂം വില 28.49 ലക്ഷം രൂപയാണ്. വാഹനം ബുക്ക് ചെയ്യുന്നവർക്ക് 2026 മാർച്ച് 10 രാവിലെ 11 മണി മുതൽ ബുക്കിങ് നടത്താമെന്നും, 24 മണിക്കൂർ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാവുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബുക്കിങ് ലഭിക്കുന്നതിനനുസരിച്ചായിരിക്കും വാഹനത്തിന്റെ പ്രൊഡക്ഷൻ യൂനിറ്റ് പുറത്തിറക്കുക. 2026 ഏപ്രിൽ 20 മുതൽ ഡെലിവറി നൽകി തുടങ്ങുമെന്നും മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ 2025 ആഗസ്റ്റ് 14ന് വിപണിയിൽ അവതരിപ്പിച്ചപ്പോൾ 300 യൂനിറ്റ് മാത്രമായിരുന്നു. പിന്നീട് ആഗസ്റ്റ് 23ന് വീണ്ടും പ്രൊഡക്ഷൻ വർധിപ്പിച്ച് 999 യൂനിറ്റ് വാഹനങ്ങൾ പുറത്തിറക്കാൻ മഹീന്ദ്രക്ക് കഴിഞ്ഞു. ഈ 999 യൂനിറ്റ് വാഹനങ്ങൾ വെറും 135 സെക്കൻഡുകൾ കൊണ്ട് വിറ്റുപോയി എന്നതും ബാറ്റ്മാൻ എഡിഷന്റെ പ്രത്യേകതയാണ്.

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'The Dark Knight Trilogy' അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ബാറ്റ്മാൻ എഡിഷനിൽ ഉപയോഗിച്ചിട്ടുള്ളത്. 79 kWh ബാറ്ററി പാക്ക് ത്രീ വകഭേദത്തിൽ വിപണിയിലെത്തുന്ന ഇലക്ട്രിക്ക് എസ്.യു.വിക്ക്, ഡോറുകളിൽ കസ്റ്റം ബാറ്റ്മാൻ ഡീക്കൽ, 20 ഇഞ്ച് അലോയ് വീലുകൾ, ആൽകമി-ഗോൾഡ് പെയിന്റ് ചെയ്ത സസ്പെൻഷൻ എലമെന്റുകൾ, ബ്രേക്ക് കാലിപ്പറുകൾ എന്നിവ ലഭിക്കുന്നു. സാറ്റിൻ ബ്ലാക്ക് പെയിന്റ് സ്കീമിലെത്തുന്ന ബാറ്റ്മാൻ എഡിഷന്റെ പിൻവശത്തായി ബാഡ്ജിങ്ങിൽ ബിഇ 6 X ദി ഡാർക്ക് നൈറ്റ് എന്ന ഇൻസ്ക്രിപ്ഷൻ ഉണ്ട്.

ക്യാബിനിൽ ബ്രഷ്ഡ് ആൽക്കെമി ഗോൾഡിൽ നമ്പർ പതിച്ച ബാറ്റ്മാൻ എഡിഷൻ പ്ലക്‌, ഇൻസ്ട്രുമെന്റ് പാനലിൽ ചാർക്കോൾ ലെതർ, ഗോൾഡ് സെപിയ സ്റ്റിച്ചിങ് ഉള്ള സ്യൂഡ് ലെതർ അപ്ഹോൾസ്റ്ററി എന്നിവയാണ് ഉൾവശത്തെ പ്രത്യേകതകൾ. സ്റ്റിയറിങ് വീൽ, ഇൻ-ടച്ച് കൺട്രോളർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയ്ക്കും ഗോൾഡ് ആക്സന്റുകൾ ലഭിക്കുന്നു. ബിഇ 6ന്റെ റെഗുലർ പാക്ക് ത്രീ വകഭേദത്തിന് 26.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. അതിനേക്കാൾ 1.59 ലക്ഷം രൂപ അതികം നൽകി

Show Full Article
TAGS:Mahindra and Mahindra Mahindra BE 6e The Batman Electric Vehicle Auto News 
News Summary - High demand; Mahindra BE6 Batman Edition is back
Next Story