ഇലക്ട്രിക് ഓട്ടോ വായ്പകൾക്ക് പലിശ ഇളവ്; പഴയ ഓട്ടോകൾക്ക് സ്ക്രാപ്പേജ് ബോണസ്
text_fieldsതിരുവനന്തപുരം: ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനുള്ള ബാങ്ക് വായ്പകൾക്ക് പലിശ ഇളവ് പ്രഖ്യാപിച്ച് കേരള സർക്കാർ. പൊതുമേഖല ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവാണ് നൽകുക. ഈ പദ്ധതികളുടെ നിര്‍വഹണത്തിനായി 20 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു.
പഴയ പെട്രോള്‍-ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് (Scrap) പുതിയ ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് 40,000 രൂപ വരെ ഒറ്റ തവണ സ്ക്രാപ്പേജ് ബോണസ് അനുവദിക്കും.
കേരളത്തിലെ അയ്യായിരത്തിലധികം അനൗപചാരിക ഓട്ടോ സ്റ്റാൻഡുകളെ സ്മാര്‍ട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കും. ഓരോ സ്ഥലത്തിനും അനുയോജ്യമായ തൊഴിലാളി സൗഹൃദ സ്മാര്‍ട്ട് ഓട്ടോ സ്റ്റാന്‍ഡുകള്‍ നിര്‍മിക്കും.
അവിടെ സോളാര്‍ അധിഷ്ടിത ചാര്‍ജിങ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഒരുക്കും. ഈ പദ്ധതിക്കായി 20 കോടി രൂപ സർക്കാർ നീക്കിവെക്കും.


