Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപി.എസ് കളിക്കാൻ...

പി.എസ് കളിക്കാൻ സോണിയുടെ അഫീല ഇ.വി

text_fields
bookmark_border
പി.എസ് കളിക്കാൻ സോണിയുടെ അഫീല ഇ.വി
cancel
Listen to this Article

കാറിൽ ട്രാഫിക്കിൽ കിടന്ന് ബോറടിക്കുന്ന അവസ്ഥയുണ്ടെങ്കിൽ അതിനിതാ സോണിയുടെ പരിഹാരം. ജാപ്പനീസ് ടെക് ഭീമനായ സോണി, ഇതേ നാട്ടുകാരായ ഹോണ്ടയുമായി ചേർന്ന് പുറത്തിറക്കുന്ന ‘‘അഫീല’’ (Afeela) ഇലക്ട്രിക് കാറാണ് സംഭവം. കാറിലിരുന്ന് പ്ലേസ്റ്റേഷൻ ഗെയിമുകൾ ഓൺലൈനായി കളിക്കാമെന്നാണ് ‘സോണി ഹോണ്ട മൊബിലിറ്റി’ കമ്പനിയുടെ വാഗ്ദാനം.

പി.എസ് റിമോട്ട് പ്ലേ സാധ്യമാകുന്ന ലോകത്തെ ആദ്യ കാറാണിതെന്നാണ് കമ്പനിയുടെ വാഗ്ദാനം. എന്നാൽ, ഇന്ത്യയിൽ 2003ൽ പുറത്തിറങ്ങിയ ടാറ്റ സഫാരിയിൽ ഫാക്ടറി ഫിറ്റഡ് പ്ലേ സ്റ്റേഷൻ 2 ഉണ്ടായിരുന്നു. മൂന്ന് ഫ്രണ്ട് സ്ക്രീനുകളും രണ്ട് പിൻ സീറ്റ് സ്ക്രീനുകളുമുണ്ടാകും. ഡ്രൈവറുടെ പി.എസ് പ്ലേ പാർക്കിങ് സമയത്ത് മാത്രമേ ലഭിക്കൂ. 2026ൽ യു.എസിലടക്കം പുറത്തിറങ്ങുമെന്ന് കരുതുന്ന അഫീലക്ക് 90 ലക്ഷത്തിലധികമാകും വില.

Show Full Article
TAGS:Hot Wheel sony Afeela Electric Car 
News Summary - Japanese tech giant Sonys Afeela electric car
Next Story