Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒന്നല്ല... എത്തുന്നത്...

ഒന്നല്ല... എത്തുന്നത് മൂന്നെണ്ണം! 2027 ജൂണോടെ പുതിയ മോഡലുകൾ വിപണിയിലെത്തിക്കാൻ മഹീന്ദ്ര

text_fields
bookmark_border
ഒന്നല്ല... എത്തുന്നത് മൂന്നെണ്ണം! 2027 ജൂണോടെ പുതിയ മോഡലുകൾ വിപണിയിലെത്തിക്കാൻ മഹീന്ദ്ര
cancel

2027 ജൂണോടെ ഇന്ത്യൻ വാഹന വിപണിയിൽ മൂന്ന് പുതിയ മോഡലുകൾ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. ഇതിൽ സ്കോർപിയോ ലൈഫ്‌സ്റ്റൈലർ പിക്കപ്പ്, വിഷൻ എസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ്, ബിഇ 07 (BE 07) ഓൾ-ഇലക്ട്രിക് എസ്‌യുവി എന്നിവ ഉൾപ്പെടുന്നു.

മഹീന്ദ്രയുടെ സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലപ്രഖ്യാപനത്തിലാണ് കമ്പനി സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. 2027ന്റെ ആദ്യ പകുതിയിൽ അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര ആട്ടോ ആൻഡ് ഫാം സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കർ വ്യക്തമാക്കി.

മഹീന്ദ്ര വിഷൻ എസ് (Mahindra Vision S)

മഹീന്ദ്രയുടെ പുതിയ മോഡുലാർ NU_IQ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ആദ്യ ഉൽപ്പാദന എസ്‌യുവിയാണിത്. 2027 മുതൽ ഈ പ്ലാറ്റ്‌ഫോമിലെ വാഹനങ്ങളുടെ നിർമാണം ആരംഭിക്കും. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, പൂർണ്ണ ഇലക്ട്രിക് പവർട്രെയിനുകളെ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കും.

പരീക്ഷണയോട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച് ബോക്സി രൂപഭാവം, ഷോർട്ട് ഓവർഹാംഗുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, പനോരമിക് സൺറൂഫ്, ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീൽ എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കാം.

XUV 7XO മോഡലിന് സമാനമായ ടൂ-സ്പോക്ക് സ്റ്റിയറിങ് വീൽ, ഥാർ നിരയിലുള്ള 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഇന്റീരിയറിലുണ്ടായേക്കാം. വിപണിയിൽ XUV 3XOയ്ക്ക് മുകളിലായിരിക്കും ഈ സബ്-4 മീറ്റർ എസ്‌യുവിയുടെ സ്ഥാനം.

മഹീന്ദ്ര ബിഇ 07 (Mahindra BE 07)

മഹീന്ദ്രയുടെ 'BE' ഇലക്ട്രിക് സബ്-ബ്രാൻഡിന് കീഴിൽ BE 6ന് മുകളിലായി എത്തുന്ന രണ്ടാമത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയാണിത്. ട്രിപ്പിൾ സ്‌ക്രീൻ ഡാഷ്‌ബോർഡ്, ഇല്യൂമിനേറ്റഡ് എലമെന്റുകളുള്ള ഗ്ലാസ് റൂഫ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിങ്, ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം, ലെവൽ-2 ADAS ഡ്രൈവർ അസിസ്റ്റൻസ്, 5-സീറ്റ് ലേഔട്ട് എന്നിവ പുതിയ ക്യാബിനിൽ പ്രതീക്ഷിക്കാം.

BE 6, XEV 9e, XEV 9S മോഡലുകൾ നിർമ്മിക്കുന്ന INGLO പ്ലാറ്റ്‌ഫോമിലാണ് വാഹനവും ഒരുങ്ങുന്നത്. 59kWh, 79kWh ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഹനത്തിൽ നൽകിയേക്കാം. ടാറ്റ ഹരിയർ ഇവി, വിൻഫാസ്റ്റ് VF7, ബി.വൈ.ഡി (BYD) അറ്റോ 3 എന്നിവയായിരിക്കും പ്രധാന എതിരാളികൾ

മഹീന്ദ്ര സ്കോർപിയോ ലൈഫ്‌സ്റ്റൈലർ (Mahindra Scorpio Lifestyler)

2023ൽ പ്രദർശിപ്പിച്ച 'ഗ്ലോബൽ പിക്കപ്പ്' (Global Pik Up) കൺസെപ്റ്റിനെ ആസ്പദമാക്കി നിർമ്മിക്കുന്ന ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്കാണിത്. സ്കോർപിയോ-എൻ എസ്‌യുവിയുടെ അതേ ബോഡി-ഓൺ-ഫ്രെയിം ഷാസിയിലാണ് വാഹനം ഒരുങ്ങുന്നത്. എക്‌സ്-ഷോറൂം പ്രാരംഭ വില 19.79 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്നും 2027 ജൂണോടെ വിപണിയിലെത്തുമെന്നും മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സ്കോർപിയോ എൻ എസ്‌യുവിക്ക് സമാനമായ 175 എച്ച്.പി 2.2 ലിറ്റർ ഡീസൽ, 203 എച്ച്.പി 2.0 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ഓപ്ഷനുകൾ വാഹനത്തിലുണ്ടാകും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക്-കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം ഫോർ-വീൽ ഡ്രൈവ് (4WD) സിസ്റ്റവും ലഭ്യമാകും.

ഉയർന്ന ആവശ്യകത മുന്നിൽ കണ്ട് നിർമ്മാണശേഷി വർധിപ്പിക്കാനുള്ള നടപടികളിലാണ് കമ്പനി. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് പ്രതിമാസം 68,000 എസ്‌യുവികളും ഇവികളുമാണ് മഹീന്ദ്ര നിർമ്മിക്കുന്നത്. 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് പ്രതിമാസം 82,000 യൂനിറ്റുകളായി ഉയർത്തും. ഇതിൽ 70,000 യൂനിറ്റുകൾ ഐസിഇ (ICE) പെട്രോൾ/ഡീസൽ എസ്‌യുവികൾക്കും 12,000 യൂനിറ്റുകൾ ഇലക്ട്രിക് വാഹനങ്ങൾക്കുമായി മാറ്റിവെക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Mahindra and Mahindra Auto News New Car 
News Summary - Mahindra Confirms 3 New Models to Launch by June 2027
Next Story