മന്നായി മൊബിലിറ്റി പുതിയ JAC M4 കാർഗോ, പാസഞ്ചർ വാനുകൾ പുറത്തിറക്കി
text_fieldsദോഹ: പ്രമുഖ വാഹന വിതരണക്കാരായ മന്നായി മൊബിലിറ്റി പുതിയ JAC M4 കാർഗോ, പാസഞ്ചർ വാനുകൾ ഖത്തറിൽ ലോഞ്ച് ചെയ്തു. ഖത്തറിൽ കുടുംബ സമേതം താമസിക്കുന്നവർക്കും ബിസിനസുകാരുടെയും മൊബിലിറ്റി ആവശ്യങ്ങളെ നിറവേറ്റുന്നതും വൈവിധ്യമാർന്നതും കാര്യക്ഷമവുമായ JAC M4 വാനുകൾ ഗുണമേന്മ, പ്രകടനം, എൻജിനീയറിങ് മികവ് എന്നിവയാൽ ശ്രദ്ധിക്കപ്പെടുന്നതാണ്.
വാണിജ്യപരവും യാത്രാപരവുമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ JAC M4 രണ്ട് കോൺഫിഗറേഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. M4 കാർഗോ വാൻ മോഡലിന് 4.67 m³ ലോഡിങ് ശേഷി, ഡ്യുവൽ റിയർ ഡോറുകൾ, കാർഗോ കൈകാര്യം ചെയ്യുന്നതിന് വീതിയേറിയ സൈഡ് ആക്സസ് എന്നിവയുണ്ട്. ലോജിസ്റ്റിക്സ്, ഡെലിവറി, ഫ്ലീറ്റ് ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കും.
കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് യാത്രചെയ്യാനോ ജീവനക്കാരുടെ യാത്രകൾക്കും ഗതാഗത സേവനങ്ങൾക്കും അനുയോജ്യമായ M4 പാസഞ്ചർ - 9 സീറ്റർ വാൻ ആണ്. ഓരോ നിരയിലും പ്രത്യേക എയർ കണ്ടീഷനിങ് വെന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഖത്തറിലെ ഏറ്റവും ചൂടുള്ള മാസങ്ങളിൽ പോലും സുഖകരമായ യാത്രാനുഭവം ഉറപ്പാക്കുന്നു. ഈ രണ്ട് മോഡലുകളും 143 എച്ച്പിയും 185 എൻഎം ടോർക്കും നൽകുന്ന 2.0 എൽ 4-സിലിണ്ടർ പെട്രോൾ എൻജിനാണ് കരുത്ത് പകരുന്നത്, മികച്ച സ്ഥിരതക്കായി 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും റിയർ-വീൽ ഡ്രൈവുമുണ്ട്.
കൂടാതെ, 5 വർഷം / 200,000 കി.മീ വാറന്റിയാണ് മന്നായി മൊബിലിറ്റി ഉപഭോക്താക്കൾക്കായി നൽകുന്നത്. JAC M4 കാർഗോ, പാസഞ്ചർ വാനുകൾ ഇപ്പോൾ ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ 100-ലെ JAC ഷോറൂമിൽ ലഭ്യമാണ്. ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാനും പ്രത്യേക ഓഫറുകൾ അറിയാനും www.jacqatar.com സന്ദർശിക്കുകയോ 8001808 എന്ന നമ്പറിൽ വിളിക്കുകയോ crm@mannai.com.qa ഇമെയിൽ അയക്കുകയോ ചെയ്യാം.


