Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമാരുതി സുസുകി...

മാരുതി സുസുകി വിക്ടോറിസിന് ആദ്യ ആനുകൂല്യം പ്രഖ്യാപിച്ചു

text_fields
bookmark_border
Maruti Suzuki Victoris
cancel
camera_alt

മാരുതി സുസുകി വിക്ടോറിസ്

Listen to this Article

മാരുതി സുസുകി അഭിമാനപൂർവം രാജ്യത്ത് അവതരിപ്പിച്ച വിക്ടോറിസിന് ആദ്യ ആനുകൂല്യം പ്രഖ്യാപിച്ച് കമ്പനി. 2025 സെപ്റ്റംബർ 15നാണ് മാരുതി എസ്.യു.വിയെ വിപണിയിൽ എത്തിച്ചത്. തുടക്കത്തിൽ മികച്ച ബുക്കിങ് കരസ്ഥമാക്കിയ വാഹനം 2025ലെ മികച്ച കാറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം വിപണിയിൽ തരംഗമായ വിക്ടോറിസ് എസ്.യു.വിക്ക് 2026 ഫെബ്രുവരിയിലാണ് ആദ്യ ആനുകൂല്യം കമ്പനി പ്രഖ്യാപിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ 78,000 രൂപയുടെ ഡിസ്‌കൗണ്ടാണ് പുതിയ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മോഡലും വേരിയന്റും അനുസരിച്ച് ആനുകൂല്യത്തിൽ മാറ്റങ്ങൾ ഉണ്ടാകാം.

സ്ട്രോങ്ങ് ഹൈബ്രിഡ് വകഭേദത്തിൽ എത്തുന്ന ZXi/ZXi+ ഹൈബ്രിഡ് മോഡലുകൾക്കാണ് 78,000 രൂപയുടെ ആനുകൂല്യം മാരുതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 48,000 രൂപ കൺസ്യൂമർ ഓഫറും 30,000 രൂപ എക്സ്ചേഞ്ച് ഓഫറുമാണ്. 16.38 ലക്ഷം മുതൽ 19.47 ലക്ഷം വരെയാണ് ഈ മോഡലിന്റെ എക്സ് ഷോറൂം വില.

സെഗ്‌മെന്റിൽ എത്തുന്ന ZXi, ZXi+ വേരിയന്റിന് (പെട്രോൾ/സി.എൻ.ജി) 61,000 രൂപവരെയുള്ള ആനുകൂല്യങ്ങൾ മാരുതി സുസുക്കി നൽകുന്നുണ്ട്. ഇതിൽ 41,000 രൂപ കൺസ്യൂമർ ഓഫറും 20,000 എക്സ്ചേഞ്ച് ബോണസുമാണ്. ZXi പെട്രോൾ മാനുവൽ ട്രാൻസ്മിഷന് 13.57 ലക്ഷം രൂപയും ZXi പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് 17.18 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അതേസമയം 1.5 ലിറ്റർ സി.എൻ.ജി ഓപ്ഷന് 14.57 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്.

മാരുതി സുസുക്കി വിക്ടോറിസിന് ലഭിക്കുന്ന മറ്റ് വേരിയന്റുകളാണ് LXi, VXi (പെട്രോൾ/സി.എൻ.ജി) മോഡൽ. 50,000 രൂപ മൊത്തം ആനുകൂല്യം ലഭിക്കുന്ന ഈ മോഡലിന് 30,000 രൂപ കൺസ്യൂമർ ഓഫറും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഡീലർഷിപ്പുകളിൽ ലഭ്യമായ സ്റ്റോക്കുകളുടെ അടിസ്ഥാനത്തിൽ ലിമിറ്റഡ്-പീരീഡ് ഓഫറായാണ് ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കുകയെന്ന് മാരുതി സുസുകി അറിയിച്ചു.

Show Full Article
TAGS:Maruti Suzuki Maruti Suzuki Victoris SUV Segment Discount Auto News 
News Summary - Maruti Suzuki announces first benefit for Victoris
Next Story