നിരത്തുകൾ കീഴടക്കാൻ പുതിയ ഹ്യുണ്ടായ് വെന്യൂ എൻ.ലൈൻ; നവംബർ 4ന് വിപണിയിൽ
text_fieldsഹ്യുണ്ടായ് വെന്യൂ എൻ.ലൈൻ
രണ്ടാം തലമുറയിലെ ഹ്യുണ്ടായ് വെന്യൂവിന് ശേഷം കൂടുതൽ കരുത്തുറ്റ എൻ.ലൈൻ പതിപ്പുകൾ നവംബർ നാലിന് ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് ഉത്തര കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർകോർപ്പ് അറിയിച്ചു. വാഹനം ആഗോളവിപണിയിൽ എത്തിച്ചെങ്കിലും ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയിരുന്നില്ല. എന്നിരുന്നാലും 25,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി വാഹനം ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ കമ്പനി ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഇതിനോടനുബന്ധിച്ച് എൻ.ലൈനിന്റെ ഫീച്ചറുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
സ്റ്റാൻഡേർഡ് വെന്യൂവിൽ നിന്നും വ്യത്യസ്തമായാണ് വെന്യൂ എൻ.ലൈൻ നിരത്തുകളിൽ എത്തുക. റെഡ് അക്സെന്റിൽ യൂണിക് ഡിസൈനിൽ ഫ്രണ്ട്, റിയർ ബമ്പറുകൾ, 17-ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് റിംസ്, റെഡ് നിറത്തിൽ ബ്രേക്ക് കാലിപ്പർ, വിങ്-സ്റ്റൈൽ സ്പോയ്ലർ, ഡ്യൂവൽ-ടിപ്പ് എക്സോസ്റ്റ് സിസ്റ്റം എന്നിവ എൻ.ലൈനിന്റെ പുറത്തെ പ്രത്യേകതകളാണ്. അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ഡ്രാഗൺ റെഡ്, അബിസ് ബ്ലാക്ക്, ഹേസൽ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിലും ബ്ലാക്ക് റൂഫിൽ എത്തുന്ന മൂന്ന് ഡ്യൂവൽ-ടോൺ നിറത്തിലും ഉപഭോക്താക്കൾക്ക് ഈ വാഹനം ബുക്ക് ചെയ്യാം.
റെഡ് നിറം ഉയർത്തിപ്പിടിച്ച് കറുത്ത അപ്ഹോൾസ്റ്ററിയിലാണ് എൻ.ലൈനിന്റെ ഉൾവശം സജ്ജീകരിച്ചിരിക്കുന്നത്. എൻ. ബ്രാൻഡ് ഡീറ്റൈൽസിൽ മെറ്റൽ പെഡൽ, ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള NVIDIA 12.3-ഇഞ്ച് ടച്ച്സ്ക്രീൻ നാവിഗേഷൻ ഡിസ്പ്ലേ, 12.3-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവ കൂടാതെ 20 വെഹിക്കിൾ കണ്ട്രോൾ അപ്ഡേറ്റും ഹ്യുണ്ടായ് എൻ.ലൈനിന് നൽകിയിട്ടുണ്ട്.
സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 21 ഡ്രൈവർ അസിസ്റ്റൻസ് ഫങ്ഷനോട് കൂടെ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം), സറൗണ്ട് മോണിറ്ററിങ് സിസ്റ്റം, ബ്ലൈൻഡ് സ്പോട് വ്യൂ മോണിറ്ററിങ്, ഓട്ടോ ഹോൾഡോഡ് കൂടെ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിങ് എന്നിവ കൂടാതെ 70 അഡ്വാൻസ് സുരക്ഷ ഫീച്ചറുകളും 41 സ്റ്റാൻഡേർഡ് സുരക്ഷ ഫീച്ചറുകളും എൻ.ലൈനിന് ലഭിക്കും.
1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് എൻ.ലൈനിന് കരുത്ത് പകരുന്നത്. ഈ എൻജിൻ 120 ബി.എച്ച്.പി കരുത്തും 172 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യൂവൽ-ക്ലച്ച് ട്രാൻസ്മിഷനിൽ എൻ.ലൈൻ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.


