Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപ്രതാപം വീണ്ടെടുത്ത്...

പ്രതാപം വീണ്ടെടുത്ത് കൈനറ്റിക് ഇ.വി; സമൂഹമാധ്യമങ്ങളിൽ തരംഗമായി പുതിയ ചിത്രങ്ങൾ!

text_fields
bookmark_border
പ്രതാപം വീണ്ടെടുത്ത് കൈനറ്റിക് ഇ.വി; സമൂഹമാധ്യമങ്ങളിൽ തരംഗമായി പുതിയ ചിത്രങ്ങൾ!
cancel

റെട്രോ ഡിസൈൻ അതേപടി നിലനിർത്തി പെട്രോൾ പതിപ്പിന് പകരം ഇലക്ട്രിക് വകഭേദവുമായി വിപണിയിൽ എത്തിയ കൈനറ്റിക് ഇ.വിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമാകുന്നു. 80-90 കാലഘട്ടങ്ങളിൽ വിപണിയിൽ ഓളം സൃഷ്ട്ടിച്ച കൈനറ്റിക് മികച്ച ഡിസൈനോടെയും കിടിലൻ റേഞ്ചുമായാണ് നിരത്തുകളിൽ എത്തുന്നത്.

പരിഷ്‌ക്കരിച്ചെത്തിയ കൈനറ്റിക് ഇ.വി, DX ആൻഡ് DX+ എന്നീ രണ്ട് വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഇരു വകഭേദങ്ങളിലുമായി 2.6 kWhന്റെ ലിഥിയം അയോൺ (ഫെറോ) ഫോസ്‌ഫേറ്റ് (എൽ.എഫ്.പി) ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ബാറ്ററി ഏകദേശം 116 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് ലഭിക്കുന്നു. എന്നാൽ 'ക്രൂയിസ് ലോക്ക്' ഉപയോഗിച്ച് 25–30 km/h വേഗത പരിപാലിച്ച് യാത്ര ചെയ്യുകയാണെങ്കിൽ 150 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 0–80% വരെ ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂറും ഫുൾ ചാർജിങിന് നാല് മണിക്കൂറും മാത്രമെടുക്കുന്ന കൈനറ്റിക്കിന്റെ ഏറ്റവും ഉയർന്ന വേഗത പരിധി 90 km/h ആണ്.


ഇലക്ട്രിക് പതിപ്പിൽ ലഭിക്കുന്ന 37 ലിറ്റർ ബൂട്സ്പേസ് സജ്ജീകരണത്തിൽ ഫുൾ സൈസ് ഹെൽമെറ്റും ഹാഫ് സൈസ് ഹെൽമെറ്റും സൂക്ഷിക്കാൻ കഴിയും. കൂടാതെ ജിയോ ടെലികോം നെറ്റ് വർക്കുമായി ജോടിയിണക്കി ജിയോ തിങ്ക്സ്, വോയിസ് അസിസ്റ്റന്റ് കണ്ട്രോൾ, ജിയോ-ഫെൻസിങ്, ഒ.ടി.എ അപ്ഡേറ്റുകൾ എന്നിവയും വേരിയന്റുകൾക്ക് ലഭിക്കുന്നുണ്ട്. പൂർണമായും പാസ് വേർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കീപാഡ് സിസ്റ്റം പരമ്പരാഗത രീതികളെ മാറ്റി മറിക്കുന്നു.


ഇലക്ട്രിക് സ്കൂട്ടർ മേഖലയിൽ ടി.വി.എസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥർ റിസ്‌ത മുതലായ സ്കൂട്ടറുകളോട് നേരിട്ട് മത്സരിക്കുന്ന കൈനറ്റിക് ഇ.വി യുടെ DX സ്റ്റാൻഡേർഡ് വേരിയന്റിന് 1.11 ലക്ഷം രൂപ എക്സ് ഷോറൂം വില വരുമ്പോൾ DX പ്ലസ് വേരിയന്റിന് 1.17 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഹിൽ-ഹോൾഡ് അസിസ്റ്റ് കണ്ട്രോൾ, റിവേഴ്‌സ് അസിസ്റ്റ്, മുൻവശത്ത് ഡിസ്ക് ബ്രേക്കുള്ള കോമ്പി-ബ്രേക്കിങ് സിസ്റ്റം എന്നിവ ഇ.വി കൈനറ്റിക്കിന്റെ പ്രത്യേകതകളാണ്. കൂടാതെ ബാറ്ററിക്കും മോട്ടോറിനും IP67 വാട്ടർപ്രൂഫ് റേറ്റിങ്ങും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Show Full Article
TAGS:Kinetic Electric Scooter Social Media Auto News 
News Summary - Kinetic EV regains its glory; new pictures make waves on social media
Next Story