ഓ... ഓട്ടോമാറ്റിക്കല്ലേ, എളുപ്പമല്ലേ?
text_fieldsപച്ച നമ്പർ പ്ലേറ്റുള്ള കാറുകൾ നമ്മുടെ നാട്ടിലെ റോഡുകളിലും സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് കാറുകളെല്ലാം ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണെന്ന് അറിയാമല്ലോ. കാരണം, ഇലക്ട്രിക് മോേട്ടാറുകൾ സ്വയം പരമാവധി പരിധിയിൽനിന്ന് എളുപ്പത്തിൽ വൈദ്യുതോർജം കൈമാറുന്നവയാണ്. അതിനാൽ, ക്ലച്ച്, ഗിയർ ചേഞ്ച് എന്നിവ ആവശ്യമില്ല. ഫിസിക്സ് ഇഷ്ടമല്ലാത്തവർക്കും ഇതൊക്കെ അറിയാനിടയുള്ളതിനാൽ ടെക്നിക്കൽ ടേമുകൾ പരമാവധി ഒഴിവാക്കുകയാണ്. കാർ വഴിയിൽ ബ്രേക്ക് ഡൗണായാൽ എന്തുചെയ്യുമെന്ന് ‘ഓം ശാന്തി ഓശാന’ സിനിമയിൽ ലാലു അലക്സിന്റെ കഥാപാത്രത്തോട് ചോദിക്കുമ്പോൾ ‘ബോണറ്റ് പൊക്കി വെക്കും, അല്ലാതെ വേറൊന്നും അറിയില്ല’ എന്ന ഡയലോഗ് പോലെയാണ് വാഹനം ഓടിക്കാൻ പഠിച്ച പലരുടെയും അവസ്ഥ. രാത്രികാലങ്ങളിൽ ലൈറ്റ് ഡിം ചെയ്യണമെന്നും അതിനായി വാഹനത്തിൽ ഒരു സംവിധാനമുണ്ടെന്നു പോലും അറിയാത്ത എത്രയോ പേരാണ് ഇവിടെയുള്ളത് എന്നത് അതിശയോക്തിയല്ല.
ഇലക്ട്രിക് മാത്രമല്ല, പെട്രോൾ, ഡീസൽ വിഭാഗത്തിലുമുള്ള ഓട്ടോമാറ്റിക് കാർ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ബാധകമായ കാര്യങ്ങളായതിനാൽ എല്ലാവരും ശ്രദ്ധിക്കുമല്ലോ. മാനുവൽ ഗിയർ വാഹനങ്ങളേക്കാൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങൾ ആളുകൾ എടുക്കുന്നതിന് കാരണം ഓടിക്കാനുള്ള എളുപ്പവും ഡ്രൈവർ അധികം പണിയെടുക്കേണ്ട കാര്യമില്ല എന്നതുമാണ്. ഗതാഗത കുരുക്ക് രൂക്ഷമായ സിറ്റി ഡ്രൈവിങ്ങിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ ഫലപ്രദമാണെന്ന് മുമ്പ് മാന്വൽ ഓടിച്ച് ഇപ്പോൾ ഓട്ടോമാറ്റിക്കിലേക്ക് ഷിഫ്റ്റ് ചെയ്തവർ വിലയിരുത്തുന്നത് അക്ഷരാർഥത്തിൽ ശരിയുമാണ്. എ.എം.ടി ഗിയർബോക്സ് (ഓട്ടമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ) വാഹനങ്ങൾ ഇന്ത്യയിലെ രൂക്ഷമായ ഗതാഗത കുരുക്കുകൾമൂലം ഓട്ടോമാറ്റിക്കായി കരക്കമ്പികളിലൂടെയും നേരിട്ടും കണ്ടറിഞ്ഞും ജനപ്രിയത നേടുകയായിരുന്നു. പുതുതായി ഓട്ടോമാറ്റിക് വാഹനം ഓടിക്കുന്നവരും മാന്വലിൽനിന്ന് മാറി ഒരു മാറ്റം ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാന സൂത്രങ്ങളിലേക്ക് ഒരോട്ട പ്രദക്ഷിണം. പ്രത്യേകിച്ച്, അടുത്തിടെ ഓട്ടോമാറ്റിക് വാഹനം വാങ്ങിയ പുതു ഡ്രൈവർമാർ.
ഗിയർ ലിവർ പ്രവർത്തനം: ഓട്ടോമാറ്റിക് കാറുകളിൽ സാധാരണയായി ഈ ഗിയർ ഓപ്ഷനുകൾ കാണാം:
P (Park) പേരുപോലെ തന്നെ കാർ നിർത്താൻ ഉപയോഗിക്കുന്നു. പാർക്ക് എന്നത് ടയറുകളെ തിരിയാൻ അനുവദിക്കാത്ത ഗിയറാണ്. ന്യൂട്രൽതന്നെയാണിത്. കാർ സ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പും എൻജിൻ ഓഫാക്കും മുമ്പും വാഹനം പാർക്കിലേക്ക് (P) മാറ്റിയെന്ന് ഉറപ്പാക്കുക.
R (Reverse) പുറകിലേക്ക് പോകാൻ
N (Neutral) ബ്രേക്ക് ഒഴിവാക്കുമ്പോൾ (എൻജിൻ സ്റ്റാർട്ടാക്കി വെക്കുമ്പോൾ)
B (Brake)
D (Drive) മുന്നോട്ട് സഞ്ചരിക്കാൻ
E ഇക്കോ മോഡ്/ S (Sport) മോഡ്: ഇന്ധനക്ഷമത നിലനിർത്തി ഓടിക്കുന്നതിനും അത്യാവശ്യം വേഗതയിൽ പെർഫോമൻസിനായി ഉപയോഗിക്കാനുമുള്ള രണ്ട് ഓപ്ഷനൽ ഗിയർ മോഡുകളാണിത്. വാഹനം സ്റ്റാർട്ടുചെയ്യും മുമ്പ് എപ്പോഴും ബ്രേക്ക് അമർത്തി P അല്ലെങ്കിൽ Nലേക്ക് മാറ്റി സ്റ്റാർട്ട് ചെയ്യുക.
.