Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോഡുവാഴാൻ...

റോഡുവാഴാൻ ഫേസ്​ലിഫ്​റ്റുകൾ

text_fields
bookmark_border
റോഡുവാഴാൻ ഫേസ്​ലിഫ്​റ്റുകൾ
cancel

ഇന്ത്യൻ വാഹന വിപണിയിൽ എസ്‌.യു.വി വിഭാഗത്തിലെ മത്സരം കൂടുതൽ കടുക്കാനൊരുങ്ങുന്നു. മാരുതി സുസുക്കി, മഹീന്ദ്ര, കിയ തുടങ്ങിയ പ്രമുഖ നിർമാതാക്കൾ തങ്ങളുടെ ജനപ്രിയ മോഡലുകളുടെ പുതുക്കിയ പതിപ്പുകളും ഇലക്ട്രിക് മോഡലുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഡിസൈൻ നവീകരണം, കൂടുതൽ സാങ്കേതികവിദ്യ, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന ആകർഷണം.

ഫേസ്​ലിഫ്​റ്റ് നിരയുമായി മഹീന്ദ്ര

മഹീന്ദ്രയുടെ ജനപ്രിയ എസ്‌.യു.വികളായ സ്‌കോർപിയോ എന്നിനും ഥാറിനും ഫേസ്​ലിഫ്​റ്റ് പതിപ്പുകൾ ഒരുങ്ങുന്നതായി വാഹനമേഖലയിൽ നിന്നുള്ള വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌കോർപിയോ-എൻ ഫേസ്​ലിഫ്​റ്റ് ആഗസ്റ്റ് 15നോടനുബന്ധിച്ച് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ ഗ്രിൽ, ബമ്പർ, എൽ.ഇ.ഡി ലൈറ്റിങ്, വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂടുതൽ സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകൾ തുടരും.

ഥാർ ഫേസ്​ലിഫ്റ്റിലും റോക്സ് മോഡലിൽ നിന്നുള്ള ചില ഡിസൈൻ ഘടകങ്ങളും പുതിയ ഇന്റീരിയർ സവിശേഷതകളും ഉൾപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, ലോഞ്ച് തീയതി സംബന്ധിച്ച് മഹീന്ദ്ര ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഉത്സവ സീസണിൽ കടുത്ത മത്സരം

ഉത്സവ സീസൺ ലക്ഷ്യമിട്ടുള്ള ഈ പുതിയ അവതരണങ്ങൾ എസ്‌.യു.വി വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. മെച്ചപ്പെട്ട സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനങ്ങൾ, പുതുക്കിയ ഡിസൈൻ എന്നിവയിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് വാഹന നിർമാതാക്കളുടെ ശ്രമം.

പുതിയ ബ്രെസ

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി അവതരിപ്പിച്ച പുതുക്കിയ 2026 ബ്രെസ ഫേസ്‌ലിഫ്റ്റ് വരുന്നത് സെഗ്‌മെന്റിൽ ആദ്യമായ 'സേഫ് എക്സിറ്റ് വാണിങ്ങ്' ഫീച്ചർ സഹിതം. പിന്നിൽ നിന്ന് വാഹനമോ സൈക്കിളോ മറ്റേതെങ്കിലും വാഹനം സമീപിക്കുമ്പോൾ യാത്രക്കാർ അശ്രദ്ധമായി വാതിൽ തുറക്കുന്നത് തടയാൻ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. 7,39900 ലക്ഷം (എക്‌സ്-ഷോറൂം) മുതൽ ഈ കോംപാക്ട് എസ്‌.യു.വി ലഭ്യമാകും. രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും സുരക്ഷാ സംവിധാനങ്ങളിലും കരുത്തിലും വലിയ മാറ്റങ്ങളുമായാണ് വരവ്.

മുൻഭാഗത്ത് പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിങ് ലൈറ്റുകൾ, പുത്തൻ ഡിസൈനിലുള്ള 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ ആകർഷണീയമാണ്. കാബിനിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, 64-കളർ ആംബിയന്റ് ലൈറ്റിങ്ങ്, അലെക്സാ കണക്റ്റിവിറ്റി തുടങ്ങിയ പ്രീമിയം സൗകര്യങ്ങളും ഉയർന്ന വേരിയന്റുകളിൽ ഒരുക്കിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് വാണിങ്ങ്, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, റിയർ ക്രോസ്-ട്രാഫിക് അലർട്ട്, 360 ഡിഗ്രി ക്യാമറ, ലെവൽ-2 എ.ഡി.എ.എസ് എന്നിവയാണ് പ്രധാന സുരക്ഷാ സവിശേഷതകൾ. 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ സി.എൻ.ജി എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാകും.

കിയ സിറോസ് ഇലക്ട്രിക് പതിപ്പ്

കിയയുടെ സിറോസ് ഇ.വിയും ജൂലൈ അവസാന വാരത്തിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സിറോസിന്റെ ഡിസൈൻ നിലനിർത്തിക്കൊണ്ട് ഇ.വിക്ക് പ്രത്യേക ഗ്രിൽ, എയ്റോഡൈനാമിക് അലോയ് വീലുകൾ, വലിയ ഡിജിറ്റൽ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബാറ്ററി ശേഷി, ഡ്രൈവിങ് റേഞ്ച്, വില തുടങ്ങിയ വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഒറ്റ ചാർജിൽ ഏകദേശം 400 മുതൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന പതിപ്പുകളായിരിക്കും എത്തുക.

(disclaimer: ഈ ലേഖനത്തിലെ വിവരങ്ങൾ വാഹന നിർമാതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ, ടീസറുകൾ, വിശ്വസനീയമായ വിവിധ വാഹനമേഖല റിപ്പോർട്ടുകൾ, ടെസ്റ്റ് വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത മോഡലുകളുടെ സവിശേഷതകൾ, വില, വിപണിയിലെത്തുന്ന തീയതി, ലഭ്യത എന്നിവ വാഹന നിർമാതാക്കളുടെ അന്തിമ പ്രഖ്യാപനപ്രകാരം മാറിയേക്കാം.)

Show Full Article
TAGS:on the road facelift car market 
News Summary - Facelifts to conquer the road
Next Story