‘കൈ നെറ്റിക്ക്’ വെച്ചോളൂ; കൈനറ്റിക് DX EV വന്നേ...
text_fields’80കളിലും 90കളിലും ഇന്ത്യൻ നഗരഗ്രാമവീഥികളിൽ ഒരു ചിത്രശലഭത്തെപ്പോലെ പറന്നുനടന്ന വാഹനമാണ് കൈനറ്റിക്കിന്റെ സ്കൂട്ടറായ കൈനറ്റിക് ഡിഎക്സിന്റെ കൈനറ്റിക് ഹോണ്ട. സമ്പന്നർ മുതൽ സാധാരണക്കാർ വരെ ഓഫിസ് ഉദ്യോഗസ്ഥർ മുതൽ കോളജ് കൗമാരങ്ങളുടെ അന്നത്തെ സ്വപ്നവാഹനം വീണ്ടുമെത്തുകയാണ്.
അന്ന് പെട്രോളിലെങ്കിൽ ഇന്ന് ഇവി യായാണ് അവതരിപ്പിച്ചിരിക്കുകയാണ് കൈനറ്റിക് ഗ്രീൻ. 1.11 ലക്ഷമാണ് എക്സ് ഷോറൂം വില. നിലവിൽ മൂന്ന് വർഷവും 50,000 കിലോമീറ്റർ വാറന്റിയോടെ നൽകുന്ന വാഹനം ഒമ്പത് വർഷവും ഒരു ലക്ഷം കിലോമീറ്റർ വരെയും വാറന്റി നീട്ടാൻ കഴിയും. ഇപ്പോൾ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും.
ഡിസൈനിന്റെ കാര്യത്തിൽ ഒറിജിനൽ ഡിഎക്സുമായി നല്ല സാമ്യമുണ്ട് ഇതിന്. ഡിസൈനിലേക്കു വരുമ്പോൾ പ്രകാശിതമായ കൈനറ്റിക് ലോഗോയാണ് കാണാനാവുക. എൽഇഡി ലൈറ്റിങ് , 12 ഇഞ്ചുള്ള വീലുകൾ എന്നിവയുമുണ്ട്. പഴയ കൈനറ്റിക് സ്കൂട്ടറിനെ അനുസ്മരിപ്പിക്കും വിധമാണ് പുതിയ വാഹനവും. 8.8 ഇഞ്ച് കളർ എൽസിഡി ഡിസ്േപ്ല യും ചുവന്ന നിറത്തിലുള്ള ‘റെഡി’ എന്നെഴുതിയ ഒരു സ്റ്റാർട്ടർ ബട്ടനും ഉണ്ട്. 704 mm നീളമുള്ള സീറ്റ്, 165mm ഗ്രൗണ്ട് ക്ലിയറൻസ്, 1314mm വീൽബേസ് എന്നിവയും സ്കൂട്ടറിനുണ്ട്. മുൻചക്രങ്ങളിൽ 220mm ഡിസ്ക് ബ്രേക്കും നൽകുന്നു. 2.6 kwh വരുന്ന ബാറ്ററിയുള്ള സ്കൂട്ടറിന്റെ ഉയർന്ന വേഗം 80kph ഉം 102km ഉം ആണ്.
ഇനി ചാർജിങ് സമയമെടുത്താൻ പൂജ്യം മുതൽ 50 ശതമാനം വരെയാകാൻ രണ്ട് മണിക്കൂറും 0 – 80 വരെയാകാൻ മൂന്ന് മണിക്കൂറും എടുക്കും. ഫുൾ ചാർജ് ആകാൻ ആകെ വേണ്ട സമയം നാലു മണിക്കൂർ. 15 എ പ്ലഗുള്ള ഒരു ചാർജർ വാഹനത്തിന്റെ ഗ്ലോവ് ബോക്സിനുള്ളിലാണ്.
കൈനറ്റിക് DX, DX+ എന്നീ വേരിയന്റുകളിൽ റേഞ്ച്, പവർ, ടർബോ എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണുള്ളത്. ശബ്ദം ക്രമീകരിക്കാൻ പറ്റുന്ന ഒരു ബിൽറ്റ് ഇൻ സ്പീക്കറും മ്യൂസിക്കിനായി സ്കൂട്ടറിലുണ്ട്. സീറ്റിനടിയിലായി 37 ലിറ്റർ സ്ഥലവും യുഎസ്ബി ചാർജിങ് പോർട്ടും ഉണ്ട്. സ്കൂട്ടറിന് ബ്ലൂടൂത്ത് കണക്ടിവിറ്റിയും ലഭ്യമാണ്. ആപ്പുകളുപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കാനും സാധിക്കും.
മറ്റൊരു കാര്യം 16 ഭാഷകളിലായി നിങ്ങൾക്ക് ജന്മദിന ആശംസകളും നേരും. പുതുതായി സ്ഥാപിതമായ വാട്ട്‌സ് & വോൾട്ട് ഇവി ഷോറൂമുകളിലൂടെയും നിലവിലുള്ള ഡീലർ നെറ്റ്‌വർക്കിലൂടെയും കൈനറ്റിക് ഗ്രീൻ ഡിഎക്‌സിനെ വിൽപനക്കെത്തിക്കും. ഇവി സ്കൂട്ടറുകളായ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, വിഡവിഎക്സ്2, ഏഥർ എന്നിവക്ക് വെല്ലുവിളിയുമായാണ് കൈനറ്റിക് ഡിഎക്സ് ഇവിയുകെ വരവ്.