Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇലക്ട്രിക് ഓട്ടോറിക്ഷ...

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ 30,000 രൂപ സബ്‌സിഡി: ഓൺലൈനായി അപേക്ഷിക്കാം; അറിയേണ്ടതെല്ലാം...

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപയുടെ സാമ്പത്തിക സബ്‌സിഡിക്കായി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) അപേക്ഷ ക്ഷണിച്ചു. സർക്കാറിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന നയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുമ്പ് ഈ പദ്ധതി പ്രകാരം സബ്‌സിഡി ആനുകൂല്യം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അർഹരായ വാഹന ഉടമകൾക്ക് എൻഐസിയുടെ ഔദ്യോഗിക ഇ-ഇവി പോർട്ടൽ വഴി ഓൺലൈനായി നേരിട്ട് അപേക്ഷ സമർപ്പിക്കാം.

പദ്ധതിയുടെ പ്രധാന വിവരങ്ങളും അർഹതാ മാനദണ്ഡങ്ങളും

യോഗ്യത നേടുന്ന ഓരോ ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷക്കും 30,000 രൂപ വീതമാണ് സബ്‌സിഡി ഇനത്തിൽ ലഭിക്കും. ഓരോ വർഷവും മുൻഗണനാ ക്രമത്തിൽ അപേക്ഷിക്കുന്ന ആദ്യത്തെ 1,000 അർഹരായ അപേക്ഷകർക്കാണ് സബ്‌സിഡി അനുവദിക്കുന്നത്. 2019 ഏപ്രിൽ 1-നോ അതിനു ശേഷമോ രജിസ്റ്റർ ചെയ്തതും ഇതുവരെ പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കാത്തതുമായ ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷ ഉടമകളക്ക് അപേക്ഷിക്കാം.

ഒരാളുടെ പേരിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്‌സിഡി ആനുകൂല്യം ലഭിക്കുകയുള്ളൂ. പദ്ധതിയിൽ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അപേക്ഷകളിൽ പ്രത്യേക സംവരണവും സർക്കാർ നീക്കിവെച്ചിട്ടുണ്ട്. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ വനിതാ അപേക്ഷകരുടെ കുറവുണ്ടായാൽ മാത്രമാണ് ഈ ഒഴിവുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷകർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഇ-മൊബിലിറ്റി പോർട്ടൽ വഴിയോ നേരിട്ടോ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നതിനായി Kerala EV Portal സന്ദർശിക്കുക. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ (Registration Number), ഷാസി നമ്പർ (Chassis Number), ഉടമയുടെ പേര്, വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കൂടെ ആർ.സി ബുക്ക് (RC), ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കാർഡ് തുടങ്ങിയ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുകയും വേണം. രേഖകൾ പരിശോധിച്ച ശേഷം അപേക്ഷ അന്തിമമായി സമർപ്പിക്കുക (Submit). അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭിക്കുന്ന മുറക്ക് സബ്‌സിഡി തുക ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.

ആവശ്യമായ രേഖകൾ

  • വാഹനത്തിന്റെ ആർ.സി ബുക്ക് (Registration Certificate)
  • വാഹനം ഓടിക്കുന്ന ആളുടെ ഡ്രൈവിങ് ലൈസൻസ് / ഇ-റിക്ഷ ലൈസൻസ്
  • അപേക്ഷകന്റെ ആധാർ കാർഡ്
  • സബ്‌സിഡി തുക നിക്ഷേപിക്കേണ്ട ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (IFSC കോഡ് വ്യക്തമായത്)
  • മൊബൈൽ നമ്പറും ഇമെയിൽ വിലാസവും

ഇ-ഓട്ടോറിക്ഷകളുടെ പ്രാധാന്യവും സാമ്പത്തിക നേട്ടവും

പരമ്പരാഗത പെട്രോൾ, ഡീസൽ, സി.എൻ.ജി ഓട്ടോറിക്ഷകളെ അപേക്ഷിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷകൾ രാജ്യത്തെ ഇ-മൊബിലിറ്റി സംവിധാനത്തിന് നൽകുന്ന സംഭാവനകൾ വലുതാണ്. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ഇന്ധനച്ചെലവ് വളരെ കുറവാണ്. പെട്രോൾ/ഡീസൽ വില വർധനവിന്റെ ഭാരമില്ലാതെ ഓട്ടോ ഡ്രൈവർമാർക്ക് ദൈനംദിന വരുമാനം വർധിപ്പിക്കാൻ ഇത് സഹായിക്കും. കൂടാതെ എഞ്ചിൻ ഭാഗങ്ങൾ കുറവായതിനാൽ ഇ-ഓട്ടോകളുടെ സർവീസിങ് ചെലവും മെയിന്റനൻസും പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതേസമയം പുകയോ ദോഷകരമായ വാതകങ്ങളോ പുറന്തള്ളാത്തതിനാൽ വായുമാലിന്യം കുറക്കാൻ സഹായിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:electric autorickshaw subsidy Electric Vehicle Motor Vehicle Department 
News Summary - Claim ₹30,000 Subsidy on Electric Autorickshaws in Kerala
Next Story