Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇലക്ട്രിക്...

ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്സിഡി കാലാവധി നീട്ടി; തുകയിലും മാറ്റം!

text_fields
bookmark_border
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്സിഡി കാലാവധി നീട്ടി; തുകയിലും മാറ്റം!
cancel

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പി.എം. ഇ-ഡ്രൈവ് (പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ ഇംഹാൻസ്‌മെന്റ്) പദ്ധതിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി കാലാവധി നീട്ടി. മുമ്പ് നിശ്ചയിച്ച പ്രകാരം 2026 മാർച്ച് 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധിയാണ് നാല് മാസത്തേക്ക് കൂടി നീട്ടി 2026 ജൂലൈ 31 വരെയാക്കിയത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഡിമാൻഡ് സബ്‌സിഡി ജൂലൈ 31 വരെ ലഭ്യമാക്കുന്നുണ്ടെങ്കിലും ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്കുള്ള (ഇ-റിക്ഷ) ആനുകൂല്യം 2028 മാർച്ച് 31 വരെ മാത്രമേ തുടരുകയൊള്ളൂ. അതേസമയം ഏപ്രിൽ ഒന്ന് മുതൽ സബ്‌സിഡി നിരക്കുകളിൽ മാറ്റം വരും. നിലവിൽ 1 kWh-ന് 2,500 രൂപ (പരമാവധി 5,000 രൂപ) എന്ന നിരക്കിലുള്ള സബ്‌സിഡി, ഏപ്രിൽ ഒന്ന് മുതൽ 1 kWh-ന് 5,000 രൂപ (വാഹനമൊന്നിന് പരമാവധി 10,000 രൂപ) എന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്.

ഇലക്ട്രിക് സ്കൂട്ടറുകളുടെ എക്സ് ഷോറൂം വില 1.5 ലക്ഷം രൂപയിൽ താഴെയുള്ള വാഹനങ്ങൾക്ക് മാത്രമേ പി.എം ഇ-ഡ്രൈവ് സബ്‌സിഡി ആനുകൂല്യം ലഭിക്കുകയുള്ളു എന്നും സർക്കാർ ഇതിവൃത്തങ്ങൾ അറിയിച്ചു. പദ്ധതി അനുസരിച്ച് ആകെ 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനുവരി 27 വരെയുള്ള കണക്കുകൾ പ്രകാരം 22.12 ലക്ഷം വാഹനങ്ങൾ ഈ പദ്ധതി വഴി വിറ്റഴിക്കപ്പെട്ടു.

10,900 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് ശൃംഖല വർധിപ്പിക്കുന്നതിനും വലിയ മുൻഗണന നൽകുന്നുണ്ട്. ഇതിനായി ഏകദേശം 7,171 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. 22,100 ഫാസ്റ്റ് ചാർജറുകൾ ഇലക്ട്രിക് കറുകൾക്കായും, 48,400 ചാർജറുകൾ ടൂ-വീലർ, ത്രീ-വീലറുകൾക്കായും സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രവർത്തന മാർഗ്ഗരേഖാ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഫണ്ട് പരിമിതമായ ഈ പദ്ധതിയിൽ, അനുവദിച്ച തുക നിശ്ചിത തീയതിക്ക് മുൻപ് തീരുകയാണെങ്കിൽ സബ്‌സിഡി ആനുകൂല്യം നേരത്തെ അവസാനിക്കുമെന്നും മിനിസ്ട്രി ഓഫ് ഹെവി ഇൻഡസ്ട്രീസ് വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
TAGS:EV Subsidy Electric Scooter Auto News PM EDrive 
News Summary - Subsidy period for electric scooters extended and amount also changed
Next Story