Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപരമാവധി വേഗത 242...

പരമാവധി വേഗത 242 കിലോമീറ്റർ, 0-100 കി.മീ എത്താൻ 6.9 സെക്കന്റുകൾ മാത്രം! സൂക്ഷിച്ചില്ലെങ്കിൽ വില്ലനാകും 'മിനി കൂപ്പർ എസ്'

text_fields
bookmark_border
Mini Cooper S
cancel
camera_alt

മിനി കൂപ്പർ എസ്

നെടുമ്പാശ്ശേരി അത്താണിക്ക് സമീപം മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികളും യുവാവും മരിച്ച സംഭവത്തിൽ കേരളം ഏറെ ചർച്ച ചെയ്ത വാഹനമാണ് മിനി കൂപ്പറിന്റെ എസ് മോഡൽ. ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെ പ്രിയപ്പെട്ട പ്രീമിയം ലാൻഡ്മാർക്കുകളിൽ ഒന്നായ മിനി കൂപ്പർ എസിന് കേരളത്തിലെ മിക്ക റോഡുകളും അനുയോജ്യമല്ല. സ്റ്റൈലിഷ് രൂപഭാവങ്ങളും അത്യാധുനിക സവിശേഷതകളുമായി എത്തുന്ന ഈ പ്രീമിയം ഹാച്ച്ബാക്ക് വാഹനപ്രേമികളുടെ മനം കവരുന്നത് അതിന്റെ സ്പോർട്ടി പ്രകടനത്തിലൂടെയും വേഗതയിലൂടെയുമാണ്. എന്നാൽ അമിത വേഗത കവർന്നെടുത്തത് മൂന്ന് യുവ ജീവനുകളാണ്.

ഇന്ത്യൻ വിപണിയിൽ മിനി കൂപ്പർ എസിന്റെ എക്സ്-ഷോറൂം വില ഏകദേശം 44.45 ലക്ഷം രൂപയിൽ ആരംഭിച്ച് വിവിധ വേരിയന്റുകൾ അനുസരിച്ച് 58.90 ലക്ഷം രൂപ വരെ ഉയരുന്നു. ക്ലാസിക് പാക്ക്, ഫേവേർഡ് പാക്ക്, ജെ.സി.ഡബ്ല്യു (JCW) പാക്ക് തുടങ്ങി നിരവധി വേരിയന്റുകളിൽ വാഹനം ലഭ്യമാണ്.

എൻജിനും കരുത്തും

വാഹനത്തിന്റെ ഹൃദയം എന്ന് പറയുന്നത് ഇതിന്റെ കരുത്തുറ്റ പെട്രോൾ എൻജിനാണ്. 1998 സി.സി, 2.0 ലിറ്റർ 4-സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണ് പുതിയ മിനി കൂപ്പർ എസിന് കരുത്ത് പകരുന്നത്. ഇത് 201 ബി.എച്ച്.പി കരുത്തും 300 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7-സ്പീഡ് ഡി.സി.ടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എൻജിനുമായി ജോടിയിണക്കിയിരിക്കുന്നത്. സാധാരണ റോഡുകളിൽ മികച്ച ഡ്രൈവിങ് അനുഭവം നൽകുന്ന ഈ വാഹനം വെറും 6.6 സെക്കൻഡുകൾക്കുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമാണ്. ഇതിന്റെ ഉയർന്ന വേഗത (Top Speed) മണിക്കൂറിൽ ഏകദേശം 242 കിലോമീറ്ററാണ്.

ഫീച്ചറുകളും ഡിസൈനും

ക്ലാസിക് ലുക്ക് നിലനിർത്തിക്കൊണ്ടുതന്നെ തികച്ചും ആധുനികമായ മാറ്റങ്ങളോടെയാണ് പുതിയ തലമുറ മിനി കൂപ്പർ എസ് വിപണിയിലെത്തിയിരിക്കുന്നത്. വാഹനത്തിന്റെ പ്രധാന ആകർഷണങ്ങൾ താഴെ പറയുന്നവയാണ്:

  • 9.4 ഇഞ്ച് വട്ടത്തിലുള്ള ഒഎൽഇഡി (OLED) ടച്ച്‌സ്‌രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
  • ആംബിയന്റ് ലൈറ്റിങ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ
  • പ്രീമിയം ഹർമാൻ കാർഡൻ സൗണ്ട് സിസ്റ്റം
  • ഡ്രൈവർ സീറ്റിനായി മസാജ് ഫങ്ഷനോടുകൂടിയ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് ഫീച്ചർ
  • സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ലെവൽ-1 എഡാസ് (ADAS) സ്യൂട്ട്

നഗരയാത്രകൾക്കും ഹൈവേയിലെ ആവേശകരമായ ഡ്രൈവിങ്ങിനും ഒരുപോലെ ഇണങ്ങുന്ന മിനി കൂപ്പർ എസ്, ആഡംബരവും സ്പോർട്ടി ലുക്കും ഒരുപോലെ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ചോയ്സ് ആണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:mini Cooper Car Premium hatchback Accident News Auto News 
News Summary - Mini Cooper S Price, Features, and Specifications: Luxury Hatchback Guide
Next Story