Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightജിംനി ആല്‍ഫ...

ജിംനി ആല്‍ഫ സ്വന്തമാക്കി അഭിരാമി സുരേഷ്; അടുത്ത ലക്ഷ്യം സൈബര്‍ട്രക്കെന്ന് താരം

text_fields
bookmark_border
ജിംനി ആല്‍ഫ സ്വന്തമാക്കി അഭിരാമി സുരേഷ്; അടുത്ത ലക്ഷ്യം സൈബര്‍ട്രക്കെന്ന് താരം
cancel
camera_alt

അഭിരാമി സുരേഷ് വാഹനത്തോടൊപ്പം (Photo: fb.com/OfficialAbhirami)

ഗായിക, അവതാരക, സംരംഭക എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് അഭിരാമി സുരേഷ്. ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം തന്റേതായ കഴിവുതെളിയിച്ച് ജീവിത വിജയം നേടിയ താരം സ്വന്തമാക്കിയ പുതിയ വാഹനവും ആരാധകര്‍ക്കിടയിൽ ചര്‍ച്ചയായിരിക്കുകയാണ്. യാത്രയും കുക്കിങ്ങും ഏറെ ഇഷ്ടപ്പെടുന്ന അഭിരാമി ഒരു വാഹനപ്രേമികൂടിയാണ്. ഡ്രൈവിങ്ങ് ഏറെ ഇഷ്ടപ്പെടുന്നതാരം വീണുകിട്ടുന്ന അവസരങ്ങളില്‍ ഓഫ്‌റോഡിങ്ങും നടത്താറുണ്ട്. സുസുകി ജിംനിയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ആല്‍ഫയുടെ കറുപ്പ് നിറത്തിലുള്ള വാഹനമാണ് അഭിരാമി സ്വന്തമാക്കിയിരിക്കുന്നത്.

കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വാഹനമാണ് ജിംനി. വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എ.സി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, ആറ് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ മാരുതി സുസുക്കി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

കരുത്ത് നോക്കിയല്‍ 1.5 ലിറ്റര്‍ കെ 15 ബി പെട്രോള്‍ എൻജിനാണ് ഈ എസ്.യു.വിക്ക് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 104.8 പി.എസ് പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ജിംനിയില്‍ ഫോര്‍വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ജിംനി പെട്രോള്‍ എൻജിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ജിംനി 5 ഡോറിന്റെ എതിരാളികള്‍.

തനിയെ വാഹനം ഓടിച്ച് ദീര്‍ഘദൂരയാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നതാരം തന്റെ യാത്രകള്‍ക്ക് കൂട്ടായാണ് പുതിയ വാഹനം വാങ്ങിയിരിക്കുന്നത്. ഡ്രൈവിങ് ഒട്ടും മടുപ്പിക്കാറില്ലെന്നും, ഓരോയാത്രയും സമ്മനിക്കുന്ന സന്തോഷവും അനുഭൂതിയും വെത്യസ്തമാണെന്നും താരം പറയുന്നു. എത്ര ദൂരയാത്രയാണെങ്കിലും ഡ്രൈവറെ വയ്ക്കാറില്ല, തനിയെ ഓടിച്ച് പോകാനാണ് ഇഷ്ടമെന്നും അഭിരാമി പറയുന്നു. ജീവിതത്തില്‍ ഏറെ വാങ്ങാന്‍ ആഗ്രഹിച്ച വാഹനമാണ് ജിംനി. എല്ലാം കൊണ്ടും ജിംനി സൂപ്പറാണ്. ലൈസൈന്‍സ് എടുക്കണം എന്നുള്ളത് അച്ഛന്റെ തീരുമാനമായിരുന്നു. ഞാനും ചേച്ചിയും അത് അനുസരിക്കുകയും ചെയ്തു.

വാഹനങ്ങള്‍ ഇഷ്ടമാണെന്ന് കരുതി കുറെ വാഹനങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ ആദ്യമായി എന്റെ സ്വന്തം പണം കൊണ്ട് വാങ്ങിയത് സണ്‍ഷൈന്‍ യെല്ലോ നിറത്തിലുള്ള സെലേറിയോ ആയിരുന്നു. ആദ്യ വാഹനത്തോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. നല്ല കംഫര്‍ട്ടബിള്‍ കാറായിരുന്നു അത്. ഇനി ടെസ്‌ല സൈബര്‍ട്രക്ക് വാങ്ങണം എന്നതാണ് ആഗ്രഹം. ലൈഫില്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നു തന്നെയാണ് ഡ്രൈവിങ്. ഒരു മള്‍ട്ടിയൂട്ടിലിറ്റി വാഹനം എന്നു വേണമെങ്കില്‍ ജിംനിയെ പറയാം കുടുംബവുമായി യാത്ര പോകാനും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും ഓഫ്‌റോഡിങ്ങിനുമെല്ലാം ഈ വാഹനം മികച്ചതാണെന്നും അഭിരാമി പറയുന്നു.

Show Full Article
TAGS:Abhirami Suresh Auto News Suzuki Jimny 
News Summary - Abhirami Suresh Owns all new Suzuki Jimny
Next Story