Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightമകൾക്ക് വിവാഹ...

മകൾക്ക് വിവാഹ സമ്മാനമായി ആഡംബര കാര്‍ സമ്മാനിച്ച് ബൈജു ഏഴുപുന്ന

text_fields
bookmark_border
മകൾക്ക് വിവാഹ സമ്മാനമായി ആഡംബര കാര്‍ സമ്മാനിച്ച് ബൈജു ഏഴുപുന്ന
cancel

തെന്നിന്ത്യന്‍ സിനിമയില്‍ വര്‍ഷങ്ങളായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ബൈജു ഏഴുപുന്ന മകൾക്ക് വിവാഹ സമ്മാനമായി നൽകിയ ആഡംബര കാറാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. ബി.എം.ഡബ്ല്യു 6 സിരീസ് ജി.ടി 630 ഐ.എം സ്‌പോർട് വേരിയന്റാണ് മകള്‍ക്കും മരുമകനുമായി നടന്‍ സമ്മാനിച്ചത്. 92.57 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വില. കാര്‍ വിവാഹം നടക്കുന്ന വേദിയിലെത്തിച്ചാണ് ബൈജു മകള്‍ക്ക് താക്കോല്‍ കൈമാറിയത്.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എൻജിനാണ് കാറിന്റെ ഹൃദയം. ഇത് 255 ബി.എച്ച്.പിയില്‍ പരമാവധി 400 എന്‍.എം ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 188 ബി.എച്ച്.പി കരുത്തില്‍ 400 എന്‍.എം ടോര്‍ക്ക് വികസിപ്പിക്കാന്‍ കഴിവുള്ള 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എൻജിനും 6 സീരീസ് ജി.ടിയിലുണ്ട്. രണ്ട് എൻജിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതൊരു റിയര്‍വീല്‍ ഡ്രൈവ് സെഡാനായാണ് ബി.എം.ഡബ്ല്യു അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വിഭഗത്തിലും സെല്‍ഫ് ലെവലിംഗ് എയര്‍ സസ്പെന്‍ഷന്‍, മികച്ച റൈഡ് ക്വാളിറ്റി, റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പോലുള്ള മികച്ച ഫീച്ചറുകളാല്‍ സമ്പന്നമാണ്.

സെന്‍സാടെക് ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍ സീറ്റുകള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ് ആന്‍ഡ്രോയിഡ് ഓട്ടോ, ഹര്‍മാന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ബി.എം.ഡബ്ല്യു ഒരുക്കിയിട്ടുണ്ട്.

നടന്‍ രാജന്‍ പി. ദേവിന്റെ ബന്ധുകൂടിയായ ബൈജു ഹാസ്യവേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടിയിട്ടുണ്ട്. 30 വര്‍ഷത്തിന് മുകളിലായി മലയാള സിനിമയിലെ നിറസാന്നിധ്യമായ താരം കൂടുതലും വില്ലന്‍ വേഷത്തിലാണ് അഭിനയിച്ചിട്ടുള്ളത്. നടന്‍ എന്നതിന് പുറമെ നിര്‍മാതാവു കൂടിയാണ് ബൈജു. ആലപ്പുഴ അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ചു നടന്ന മകളുടെ വിവാഹച്ചടങ്ങില്‍ സിനിമലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

Show Full Article
TAGS:Select A Tag 
News Summary - Baiju Ezhupunna Gifts BMW 6 GT to Daughter on Wedding
Next Story