Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഖുഷി കപൂറിന്‍റെ...

ഖുഷി കപൂറിന്‍റെ യാത്രകൾക്ക് കൂട്ടാകാൻ പുത്തൻ ജി വാഗൺ; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
ഖുഷി കപൂറിന്‍റെ യാത്രകൾക്ക് കൂട്ടാകാൻ പുത്തൻ ജി വാഗൺ; ചിത്രങ്ങൾ വൈറൽ
cancel

ഡംബരത്തിന്റെ അവസാനവാക്കായ മെഴ്സിഡീസ് ബെന്‍സ് ജി വാഗണ്‍ സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി ഖുഷി കപൂര്‍. ഇന്ത്യന്‍ സിനിമ ലോകത്തെ പ്രശസ്ത താരദമ്പതിമാരായ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ഖുഷി. കരുത്തും ആഡംബരവും കൊണ്ട് വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയ ജി വാഗണിന്റെ ചുവപ്പു നിറത്തിലുള്ള ജി 400 ഡിയാണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനത്തില്‍ നഗരത്തില്‍ ചുറ്റിയടിക്കുന്ന ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം പങ്കുവെച്ചിട്ടുണ്ട്. ഖുഷിയുടെ സഹോദരി ജാന്‍വി, സുനില്‍ ഷെട്ടി, സാറ അലി ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരുടെയെല്ലാം ഇഷ്ടവാഹനമാണ് ജി വാഗണ്‍.

ഈ വര്‍ഷം ആദ്യമാണ് മെഴ്സിഡീസ് ജി 400 ഡി വിപണിയിലെത്തിച്ചത്. സ്ലൈഡിങ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 64 കളേഴ്‌സ് ഓഫ് ആമ്പിയന്റ് ലൈറ്റിങ് തുടങ്ങി മെഴ്സിഡീസ് ബെന്‍സിന്റെ മറ്റു വാഹനങ്ങളില്‍ കാണുന്ന നിരവധി പ്രീമിയം ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിപണിയില്‍ ലഭ്യമായിക്കൊണ്ടിരുന്ന ജി 350 ഡിക്ക് പകരമായി എത്തിയതാണ് ജി 400 ഡി.

3.0 ലീറ്റര്‍ ഒഎം 656 ഇന്‍ ലൈന്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ എസ്.യു.വിയുടെ കരുത്ത്. 330 പി.എസ് പവറും 700 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 9 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനാണ് ഈ വാഹനത്തിനന്റെ കരുത്ത്. പരുക്കന്‍ രൂപവും ബോഡി എലമെന്റുകളുമുള്ള അഡ്വഞ്ചര്‍ എഡിഷൻ, പെര്‍ഫോമന്‍സിനു പ്രാധാന്യം നല്‍കുന്ന എ.എം.ജി ലൈന്‍ എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 2.55 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

Show Full Article
TAGS:Khushi Kapoor Mercedes G-Wagon 
News Summary - Khushi Kapoor gets a new red Mercedes Benz G 400d
Next Story