Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2026 10:57 AM GMT Updated On
date_range 2 March 2026 10:57 AM GMTസ്കൂളിലെ തർക്കം: മഹാരാഷ്ട്രയിൽ മാതാപിതാക്കളുടെ ശകാരം ഭയന്ന് പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു
text_fieldsതാനെ: മഹാരാഷ്ട്രയിലെ താനെയിൽ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. മുംബൈക്ക് സമീപമുള്ള മുളുന്ദ് സ്കൂളിലെ വിദ്യാർഥിയായ രുദ്ര രാകേഷ് സിങ്ങിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഗ്ലെ എസ്റ്റേറ്റിലാണ് സംഭവം. സ്കൂളിൽ നടന്ന തർക്കം പിതാവറിഞ്ഞാൽ ശകാരിക്കുമെന്ന ഭയത്താലാണ് കുട്ടി ആത്മഹത്യ ചെയ്തത്.
സ്കൂളിലെത്തിയ മാതാവ് തർക്കത്തിന്‍റെ പേരിൽ കുട്ടിയെ ശകാരിക്കുകയും പിതാവിനെ അറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Next Story


