ബി.ജെ.പി ചാക്കിടുമെന്ന് പേടി; അസമിൽ കോൺഗ്രസും എ.ഐ.യു.ഡി.എഫും എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി
text_fieldsഗുവാഹത്തി: അസമില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെയും എ.ഐ.യു.ഡി.എഫിന്‍റെയും എം.എല്‍.എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ബി.ജെ.പി അവരെ 'വലവീശി'പ്പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി. 22 പ്രതിപക്ഷ എം.എല്‍.എമാരെയാണ് െജയ്പൂരിലെ ഫെയർമോണ്ട് റിസോർട്ടിലേക്ക് മാറ്റിയത്. പാർട്ടിക്കകത്ത് പ്രതിസന്ധിയുയർന്ന ഘട്ടത്തിൽ കഴിഞ്ഞ ജൂലൈയിൽ എം.എൽ.എമാരെ പാർപ്പിച്ചിരുന്ന അതേ റിസോർട്ടാണ് ഇത്.
തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങൾക്കുശേഷം കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നത് ഇപ്പോൾ ഒരു പ്രവണതയാണ്. അതിനാൽ സഖ്യകക്ഷികൾ ജാഗ്രത പാലിക്കണമെന്ന് കോൺഗ്രസിെൻറ രൺദീപ് സിങ് സുർജേവാല പറഞ്ഞു.
ഇവിടേക്ക് വരുന്ന ആളുകളെ പരിപാലിക്കും. അവരുടെ ചെലവുകൾ കോൺഗ്രസ് വഹിക്കും. എം.എൽ.എമാരെ ബി.ജെ.പി വിലക്ക് വാങ്ങാനുള്ള സാധ്യത എല്ലായ്പോഴും നിലനിൽക്കുന്നുവെന്നതായും രാജസ്ഥാൻ അസംബ്ലിയിലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയും പ്രതികരിച്ചു. മാർച്ച് 27 നും ഏപ്രിൽ 6 നും ഇടയിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. മെയ് 2നാണ് ഫലപ്രഖ്യാപനം. കോൺഗ്രസും എ.ഐ.യു.ഡി.എഫും അടങ്ങിയ മഹാസഖ്യം ഇക്കുറി അസമിൽ ഭരണം പ്രതീക്ഷിക്കുന്നുണ്ട്.