ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവർക്ക് 35000 സബ്സിഡി; പുതിയ നയം നടപ്പിലാക്കാൻ ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് വേണ്ടി ജനുവരി മുതൽ പുതിയ നയം പുറത്തിറക്കാൻ തീരുമാനവുമായി ഡൽഹി സർക്കാർ. ഇരുചക്ര വാഹനങ്ങൾ പെട്രോളിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറുന്നവർക്ക് 35,000 മുതൽ 40,000 രൂപ വരെ സബ്സിഡി നല്കിയേക്കുമെന്നാണ് സൂചന. പുതിയ ഇ.വി നയം മധ്യവർഗ ജനതക്ക് ആശ്വാസമാകും. വാണിജ്യാടിസ്ഥാനത്തിലോടുന്ന മുച്ചക്ര വാഹനങ്ങൾക്കും ഇലക്ട്രിക്കിലേക്ക് മാറുന്നതിന് സബ്സിഡി ലഭ്യമാക്കും.
ഇലക്ട്രിക്കിലേക്ക് മാറുന്ന 20 ലക്ഷം രൂപക്ക് മുകളിലുള്ള കാറുകൾക്കും സബ്സിഡി ലഭ്യമാക്കും. ഇതിനുപുറമെ ഡൽഹി-എൻ.സി.ആർ മേഖലയിൽ സ്വകാര്യ ബസുകൾ ഓടിക്കുന്നതിന് ഊബർ,ഒല കമ്പനികളോട് ഡൽഹി മുഖ്യമന്ത്രി സാധ്യത ആരാഞ്ഞിട്ടുണ്ട്. പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് 10,000 സബ്സിഡി പിഴ ഈടാക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. നിലവിൽ 100 രൂപയാണ് പിഴയായി ഈടാക്കുന്നത്.


