Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2026 10:56 AM GMT Updated On
date_range 2 March 2026 10:56 AM GMTഏഴു വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
text_fieldsലഖ്നൗ: ഏഴുവയസ്സുകാരിയെ തെരുനായക്കൾ കടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ ലഖ്നൗലിൽ ഞായറാഴ്ച വൈകീട്ടാണ് സംഭം. കർഷകനായി ദിലീപ് കഷ്യാപിന്‍റെ മകൾ അൻഷിക വിശ്വകർമ എന്ന് പെൺകുട്ടിയാണ് അതിദാരുണാമായി മരിച്ചത്. തരോണ ഗ്രാമത്തിലെ വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ പെൺകുട്ടി ഒറ്റയ്ക്ക് വിസർജനത്തിനായി കുറ്റിക്കാട്ടിലേക്ക് പോയതായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കി. യു.പിയിലെ മുറാദാബാദിൽ ഇക്കഴിഞ്ഞ ജനുവരിയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നിരുന്നു.
Next Story


