Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ ആപ്പ് ലോഞ്ച്...

ആധാർ ആപ്പ് ലോഞ്ച് ചെയ്തു; ഇനി മൊബൈൽ നമ്പറും അഡ്രസും ഫോൺ വഴി അപ്ഡേറ്റ് ചെയ്യാം

text_fields
bookmark_border
ആധാർ ആപ്പ് ലോഞ്ച് ചെയ്തു; ഇനി മൊബൈൽ നമ്പറും അഡ്രസും ഫോൺ വഴി അപ്ഡേറ്റ് ചെയ്യാം
cancel
Listen to this Article

ആധാറിലെ അപ്ഡേഷനുകൾക്കായി ഇനി ദീർഘ നേരം ക്യൂ നിൽക്കേണ്ടതില്ല. പകരം മൊബൈൽ ആപ്ലിക്കേഷൻ വഴി മൊബൈൽ നമ്പറും അഡ്രസും മാറ്റാം. അപ്ഡേറ്റ് വേഗത്തിലാക്കാനും ഭൗതിക ആധാർ കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനും വെരിഫിക്കേഷൻ എളുപ്പത്തിലാക്കാനുമാണ് ആധാർ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുള്ളത്.

ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴിയാണ് ആധാർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത്. രണ്ട് വഴികളിലൂടെ ആപ്ലിക്കേഷൻ വഴി വെരിഫിക്കേഷൻ നടത്താം. പേരോ പ്രായമോ നൽകി പ്രൊഫൈൽ ലോഗിൻ ചെയ്യുന്നതാണ് ഒന്ന്. രണ്ടാമത്തേത് ഇന്‍റർനെറ്റില്ലാതെ വെരിഫിക്കേഷൻ അനുവദിക്കുന്ന തരത്തിൽ തയാറാക്കിയിട്ടുള്ള ക്യൂ.ആർ കോഡ് ഉപയോഗിച്ചും.

ആപ്ലിക്കേഷൻ വഴി അഡ്രസും ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്യാൻ..

  • ആധാറിലെ വിവരങ്ങൾ ഉപയോഗിച്ച് ആപ്ലിക്കേഷൻ ലോഗിൻ ചെയ്യുക.
  • ഹോം സ്ക്രീനിലുള്ള 'അപ്ഡേറ്റ് ആധാർ ഡിറ്റെയിൽസ്' എന്നതിലേക്ക് പോവുക.
  • മൊബൈൽ നമ്പറാണോ അഡ്രസാണോ അപ്ഡേറ്റ് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക.
  • പുതിയ വിവരങ്ങൾ നൽകി വെരിഫിക്കേഷൻ റിക്വസ്റ്റ് സബ്മിറ്റ് ചെയ്യുക.
  • അപ്ഡേറ്റ് ചെയ്യുന്നതിന് ഒരു നിശ്ചിത തുക നൽകേണ്ടി വരും.
  • വെരിഫൈ ചെയ്ത് കഴിഞ്ഞാൽ അപ്ഡേറ്റ് റിക്വസ്റ്റ് പ്രൊസസ് ചെയ്ത് തുടങ്ങുകയും ആധാർ രേഖകളിൽ ലഭ്യമാവുകയും ചെയ്യും.

Show Full Article
TAGS:aadhar latest Mobile Application 
News Summary - Aadhar application
Next Story