ഡൽഹി യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് നേട്ടം
text_fieldsന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ (ഡി.യു.എസ്.യു) തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് നേട്ടം. പ്രസിഡന്റ്, സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് സംഘ്പരിവാറിന്റെ വിദ്യാർഥി സംഘടനയായ എ.ബി.വി.പി സ്വന്തമാക്കിയത്.
എൻ.എസ്.യു വൈസ് പ്രസിഡന്റ് സ്ഥാനം നേടി. ആര്യൻ മാനിലൂടെ എ.ബി.വി.പി പ്രസിഡന്റ് പദവി തിരിച്ചുപിടിച്ചു. എൻ.എസ്.യുവിലെ ജോസ്ലിൻ നന്ദിത ചൗധരിയെ 16,196 വോട്ടുകൾക്കാണ് ആര്യൻ പരാജയപ്പെടുത്തിയത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൻ.എസ്.യു.ഐ സ്ഥാനാർഥി രാഹുൽ ഝാൻസ്ല എ.ബി.വി.പിയുടെ ഗോവിന്ദ് തൻവാറിനെ 8792 വോട്ടുകൾക്ക് പരാജയപ്പെടുത്തി. എ.ബി.വി.പിയുടെ കുനാൽ ചൗധരിയെ സെക്രട്ടറിയായും ദീപിക ഝായെ ജോയന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. എസ്.എഫ്.ഐക്കും ഐസക്കും സീറ്റില്ല. കഴിഞ്ഞ വർഷം യൂനിയൻ പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങൾ എൻ.എസ്.യു നേടിയിരുന്നു.