Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅണ്ണാ ഡി.എം.കെ...

അണ്ണാ ഡി.എം.കെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

text_fields
bookmark_border
അണ്ണാ ഡി.എം.കെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു
cancel

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 123 സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് അണ്ണാ ഡി.എം.കെ. ആദ്യഘട്ട പട്ടികയിൽ 27 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഇതോടെ പാർട്ടി മത്സരിക്കുന്ന 168 സീറ്റുകളിൽ 150 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.

62 സിറ്റിങ് എം.എൽ.എമാരിൽ 46 പേർ വീണ്ടും മത്സരിക്കുന്നു. 17 പേർ വനിതകളാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സേലം ജില്ലയിലെ എടപ്പാടിയിൽ ജനവിധി തേടും. പട്ടികയിൽ ഇടംപിടിച്ച ഭൂരിഭാഗം പേരും അതിസമ്പന്നരും മുൻ മന്ത്രിമാരും അറിയപ്പെടുന്ന നേതാക്കളുമാണ്.

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമറോസ് മാർട്ടിൻ തിരുച്ചി ജില്ലയിലെ ലാൽഗുഡി നിയമസഭ മണ്ഡലത്തിൽ മത്സരിക്കും. ഈയിടെയാണ് അവർ എൻ.ഡി.എ ഘടകകക്ഷിയായ ഇന്ത്യ ജനനായക കക്ഷിയിൽനിന്ന് രാജിവെച്ച് അണ്ണാ ഡി.എം.കെയിൽ ചേർന്നത്. തമിഴ്നാട്ടിൽ മാർച്ച് 30 മുതൽ ഏപ്രിൽ ആറ് വരെയാണ് നാമനിർദേശ പത്രിക സമർപ്പണം നടക്കുക.

Show Full Article
TAGS:aiadmk Candidate list 
News Summary - AIADMK Releases Second-Phase Candidate List
Next Story