ലോക്സഭയിലെ ഇ-സിഗരറ്റ് വലി: തൃണമൂൽ എം.പിക്കെതിരെ സ്പീക്കർക്ക് പരാതി
text_fieldsഅനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: പാർലമെന്റിനകത്ത് വെച്ച് ഇ-സിഗരറ്റ് വലിച്ചെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയിക്കെതിരെ ലോക്സഭ സ്പീക്കർക്ക് പരാതി. ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂറാണ് എം.പിക്കെതിരെ അന്വേഷണവും അച്ചടക്ക നടപടിയും ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയത്. ലോക്സഭ ചേംബറിനുള്ളിൽ നിരോധിത പദാർഥവും നിരോധിത ഉപകരണവും ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
എം.പിയുടെ പേര് പരാമർശിക്കാതെ അനുരാഗ് ഠാക്കൂർ വ്യാഴാഴ്ച വിഷയം സഭയിലുന്നയിച്ചപ്പോൾ പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഒരു എം.പിക്കും ഇളവോ ആനുകൂല്യമോ നൽകുന്നില്ലെന്നും രേഖാമൂലം പരാതി നൽകാനും സ്പീക്കർ നിർദേശിച്ചിരുന്നു. താൻ പുകവലിച്ചത് തുറസ്സായ സ്ഥലത്താണെന്നും മന്ദിരത്തിനുള്ളിലല്ലെന്നും സൗഗത റോയ് വ്യാഴാഴ്ച പറഞ്ഞിരുന്നു.


