Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം തേയിലയും കശ്മീരി...

അസം തേയിലയും കശ്മീരി കുങ്കുമപ്പൂക്കളും വെള്ളി ചായക്കോപ്പയും; മോദി നൽകിയ സമ്മാനങ്ങളിൽ മനം നിറഞ്ഞ് പുടിൻ

text_fields
bookmark_border
Modi putin Gift
cancel

ന്യൂഡൽഹി: 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ വ്‌ലദിമിർ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സമ്മാനങ്ങളിൽ മനം നിറഞ്ഞായിരുന്നു റഷ്യൻ പ്രസിഡന്‍റിന്‍റെ മടക്കയാത്ര. ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റിന് ഇന്ത്യയുടെ പാരമ്പര്യവും പൈത്യകവും കരകൗശല നൈപുണ്യവും വിളിച്ചോതുന്ന സമ്മാനങ്ങളാണ് നൽകിയത്. ജി.ഐ ടാഗ് ചെയ്ത അസം തേയില, കാശ്മീരിലെ വിലയേറിയ കുങ്കുമപ്പൂവ്, ഇന്ത്യയുടെ പൈതൃകവും കരകൗശല നൈപുണ്യവും ഉയർത്തിക്കാട്ടുന്ന വെള്ളികൊണ്ടുള്ള ടീ സെറ്റ്, ഭഗവദ് ഗീതയുടെ റഷ്യൻ പതിപ്പ് എന്നിവയായിരുന്നു മോദിയുടെ സമ്മാനങ്ങൾ.

ബ്രഹ്മപുത്ര സമതലങ്ങളിൽ വളരുന്ന സംസ്ക്കരിച്ച അസം തേയില രുചിക്കും തിളക്കമുള്ള നിറത്തിനും പേരുകേട്ടതാണ്. 2007ലാണ് ഇതിന് ജി.ഐ ടാഗ് ലഭിച്ചത്. രുചി മാത്രമല്ല, സാംസ്കാരികമായും ആരോഗ്യപരമായും ഏറെ പ്രത്യേകതകളുള്ളതാണ് അസം തേയില.

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് വെള്ളികൊണ്ടുള്ള ചായ സെറ്റിന്‍റെ പ്രത്യേകത സൂക്ഷ്മമായ കൈകൊത്തുപണികളാണ്. ഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. കൂടാതെ ഇന്ത്യയും റഷ്യയും തമ്മിൽ പങ്കിടുന്ന ചായ സംസ്ക്കാരത്തിന്‍റെ പ്രതീകം കൂടിയണിത്.

ലോകത്തെ തന്നെ ഏറ്റവും വിലയേറിയ സുഗന്ധ വ്യഞ്ജനമാണ് കാശ്മീരി കുങ്കുമപ്പൂവ്. പ്രാദേശികമായി കോങ് അല്ലെങ്കിൽ സഫ്രാൻ എന്നണ് ഇതറിയപ്പെടുന്നത്. ജി.ഐ, ഒ.ഡി.ഒ.പി ടാഗുകൾ ലഭിച്ചിട്ടുള്ള കുങ്കുമപ്പൂവിന് അതിന്‍റെ നിറത്തിനും സുഗന്ധത്തിനും രുചിക്കും പേരുകേട്ടതാണ്. കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ വിളയുന്ന ഇതിനെ കർഷകർ കൈകൊണ്ടാണ് വിളവെടുക്കാറുള്ളത്. 'ചുവന്ന സ്വർണം' എന്നുകൂടി അറിയപ്പെടുന്ന കുങ്കുമപ്പൂ പ്രാദേശിക കർഷകരുടെ വലിയൊരു സാമ്പത്തിക സ്രോതസ് കൂടിയാണ്.

ശ്രീമദ് ഭഗവദ് ഗീതയുടെ റഷ്യൻ കോപ്പിയും പ്രധാനമന്ത്രി മോദി പ്രസിഡന്‍റ് പുടിന് സമ്മാനിച്ചു.

റഷ്യയും ഇന്ത്യയും തമ്മിലുള്ള സാ​മ്പ​ത്തി​ക, വ്യാ​പാ​ര പ​ങ്കാ​ളി​ത്ത​ം ശക്തപ്പെടുത്തുന്നതായിരുന്നു പുടിന്‍റെ ഇന്ത്യൻ സന്ദർശനം. പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നും പ​ര​സ്പ​ര ധാ​ര​ണ​യി​ലെ​ത്തി. ഇ​ന്ത്യ പി​ഴ​ത്തീ​രു​വ​യു​ടെ​യും റ​ഷ്യ ഉ​പ​രോ​ധ​ത്തി​ന്റെ​യും ഭീ​ഷ​ണി​ക​ൾ നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ട്ട് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന് ആ​വേ​ഗം കൂ​ട്ടാ​ൻ ഇ​രു നേ​താ​ക്ക​ളും തീ​രു​മാ​നി​ച്ച​ത്. 2030 വ​രെ നീ​ളു​ന്ന സാ​മ്പ​ത്തി​ക ക​ർ​മ​പ​രി​പാ​ടി​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ ഇ​രു നേ​താ​ക്ക​ളും ആ​രോ​ഗ്യ, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ഷ്ട്ര​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​ര സ​ഞ്ചാ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന നി​ര​വ​ധി ഉ​ട​മ്പ​ടി​ക​ളി​ലും ഒ​പ്പി​ട്ടു.

ആ​ണ​വ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യും ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യും. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നേ​ടു​ന്ന​തി​ന് പ​ര​സ്പ​രം വ​ഴി​യൊ​രു​ക്കു​ന്ന ക​രാ​റി​ലൂ​ടെ റ​ഷ്യ​യി​ലെ നി​ർ​മാ​ണ മേ​ഖ​ല അ​ട​ക്ക​മു​ള്ള തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും. അ​തോ​ടൊ​പ്പം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ന് ത​ട​യി​ടു​ക​യും ​ചെ​യ്യും.

ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യി​ലും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ലും വി​വ​ര​ങ്ങ​ളു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും കൈ​മാ​റ്റം ന​ട​ക്കും.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ച​ര​ക്കു​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സു​ക​ൾ ത​മ്മി​ൽ പ​ര​സ്പ​ര വി​വ​ര കൈ​മാ​റ്റം ന​ട​ത്തും. ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കും. രാ​സ​വ​ള, ഔ​ഷ​ധ വ്യ​വ​സാ​യ​ങ്ങ​ളി​ൽ സം​യു​ക്ത ഫാ​ക്ട​റി​ക​ൾ സ്ഥാ​പി​ക്കും. പ്ര​സാ​ർ ഭാ​ര​തി​യും വി​വി​ധ റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള വി​വി​ധ ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. ഇ​ന്ത്യ-​റ​ഷ്യ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം ഉ​ന്ന​തി​യി​ലെ​ത്തി​ക്കു​മെ​ന്ന് ക​രാ​റു​ക​ളും ധാ​ര​ണ​പ​ത്ര​ങ്ങ​ളും ഒ​പ്പു​വെ​ച്ച ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. യൂ​റേ​ഷ്യ​ൻ ഇ​ക​ണോ​മി​ക് യൂ​നി​യ​നു​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​നു​ള്ള പ്ര​ക്രി​യ ത്വ​രി​ത​​പ്പെ​ടു​ത്തും.

Show Full Article
TAGS:Narendra Modi Vladimir Putin Assam tea 
News Summary - Assam tea, Kashmiri saffron and silver tea cup; Putin is happy with the gifts given by Modi
Next Story