Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതദ്ദേശ സ്വയംഭരണ സ്ഥാപന...

തദ്ദേശ സ്വയംഭരണ സ്ഥാപന ഓഡിറ്റ്; സി.എ സ്ഥാപനങ്ങളെ എംപാനൽ ചെയ്യാൻ സി.എ.ജി

text_fields
bookmark_border
തദ്ദേശ സ്വയംഭരണ സ്ഥാപന ഓഡിറ്റ്; സി.എ സ്ഥാപനങ്ങളെ എംപാനൽ ചെയ്യാൻ സി.എ.ജി
cancel

ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഡി​റ്റി​നാ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ എം​പാ​ന​ൽ ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് എ​തി​ർ​പ്പു​ക​ൾ നി​ല​നി​ൽ​ക്കെ പ​ട്ടി​ക അ​ന്തി​മ​മാ​ക്കാ​ൻ കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ. അം​ഗീ​കൃ​ത ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ര​ണ്ടാ​ഴ്ച​ക്ക​കം അ​ന്തി​മ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യാ​ൻ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. നേ​ര​ത്തേ ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും സി.​പി.​എ​മ്മും എ​തി​ർ​പ്പു​മാ​യി രം​​ഗ​ത്തെ​ത്തി​യി​രു​ന്നു.

നി​ല​വി​ൽ, ഇ​ന്ത്യ​ൻ ഓ​ഡി​റ്റ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ് വ​കു​പ്പി​ന്റെ (ഐ.​എ.​എ.​ഡി) ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഡി​റ്റു​ക​ൾ ന​ട​ത്തു​ന്ന​ത്. 2025 ജൂ​ലൈ​മു​ത​ൽ 2027 മാ​ർ​ച്ച് വ​രെ കാ​ല​യ​ള​വി​ലേ​ക്ക് ത​ദ്ദേ​ശ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യാ​ൻ മേ​യ് 27നാ​ണ് സി.​എ.​ജി, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി (സി.​എ) സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച​ത്.

സ്ഥാ​പ​ന​ത്തി​ന്റെ സാ​​ങ്കേ​തി​ക പ​രി​മി​തി​ക​ള​ട​ക്കം വെ​ല്ലു​വി​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സി.​എ.​ജി തീ​രു​മാ​നം. ജൂ​ൺ അ​ഞ്ചാ​യി​രു​ന്നു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​പ​ത്രം ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. നേ​ര​ത്തേ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​ഡി​റ്റ് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​​മെ​ന്റ​റി സ​മി​തി സി.​എ.​ജി​യെ വി​മ​ർ​ശി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം, 30 ന​ഗ​ര​ങ്ങ​ളെ ഇ​ത്ത​ര​ത്തി​ൽ ഓ​ഡി​റ്റി​നാ​യി ​തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
TAGS:CAG Audit local body India 
News Summary - Auditing local bodies CAG to empanel ca instistuions
Next Story