Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ എസ്.ഐ.ആർ:...

ബംഗാൾ എസ്.ഐ.ആർ: നീക്കിയ 27 ലക്ഷത്തിൽ പുനഃസ്ഥാപിച്ചത് രണ്ട് വോട്ടർമാരെ

text_fields
bookmark_border
ബംഗാൾ എസ്.ഐ.ആർ: നീക്കിയ 27 ലക്ഷത്തിൽ പുനഃസ്ഥാപിച്ചത് രണ്ട് വോട്ടർമാരെ
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽനിന്ന് നീക്കിയ 27 ലക്ഷം വോട്ടർമാരിൽ പുനഃസ്ഥാപിച്ചത് രണ്ടെണ്ണം മാത്രം. വോട്ടർമാരെ നീക്കിയതിനെതിരായ അപ്പീൽ കേൾക്കാനുള്ള 19 ട്രൈബ്യൂണലുകൾ വോട്ടെടുപ്പ് തീയതി അടുത്തിട്ടും പ്രവർത്തനക്ഷമമായില്ല. ട്രൈബ്യൂണലുകൾക്ക് മുമ്പാകെ വാദം കേൾക്കാനാവശ്യപ്പെട്ട് രണ്ട് ലക്ഷത്തിലധികം അപേക്ഷകളാണ് വ്യാഴാഴ്ച വരെ ഓൺലൈനായി ലഭിച്ചത്.

അതേസമയം, സുപ്രീംകോടതിയുടെ അനുമതിയോടെയാണ് രണ്ട് വോട്ടർമാരുടെ പേര് പുനഃസ്ഥാപിച്ചത്. ഫറാക്കയിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി മഹാതാബ് ശൈഖും മണിക്ചക്കിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി മുൻ എം.എൽ.എ മൊട്ടാകിൻ ആലവുമാണ് വോട്ടർ പട്ടികയിൽ തിരികെ വന്നവർ.

കൊൽക്കത്തക്കടുത്തുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ വോട്ടർമാർ ആശങ്കയിലാണ്. സംസ്ഥാനത്തുടനീളമുള്ള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർമാരുടെയും (ബി.ഡി.ഒ) ജില്ല മജിസ്‌ട്രേറ്റുകളുടെയും (ഡി.എം) ഓഫിസുകളിൽ രേഖകളുമായി വരി നിൽക്കുകയാണവർ. അതേസമയം, നടപടി പുരോഗമിക്കുകയാണെന്നും ട്രൈബ്യൂണൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

Show Full Article
TAGS:west bangal Assembly elections mamatha banarjee voter list 
News Summary - Bengal SIR: Two voters were reinstated out of the 27 lakhs removed
Next Story