Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2500 മുസ്‌ലിം...

2500 മുസ്‌ലിം വോട്ടർമാരുടെ പേര് വെട്ടാൻ ബിജെപി എംഎൽഎ തെര.കമ്മീഷന് കത്തെഴുതിയെന്ന് ബി.കെ. ഹരിപ്രസാദ്

text_fields
bookmark_border
2500 മുസ്‌ലിം വോട്ടർമാരുടെ പേര് വെട്ടാൻ ബിജെപി എംഎൽഎ തെര.കമ്മീഷന് കത്തെഴുതിയെന്ന് ബി.കെ. ഹരിപ്രസാദ്
cancel
camera_alt

അഭയ് പാട്ടീൽ, ബി.കെ. ഹരിപ്രസാദ്

ബംഗളൂരു: ബെളഗാവിയിലെ വോട്ടർ പട്ടികയിൽ നിന്ന് 2500 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ അഭയ് പാട്ടീൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയതായി കർണാടക കോൺഗ്രസ് പ്രസിഡന്റ് ബികെ ഹരിപ്രസാദ് എം.എൽ.സി. പേരുകൾ എല്ലാം ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളതാണെന്നും അവരെ പാകിസ്താനികൾ എന്നും ബംഗ്ലാദേശികൾ എന്നും വിളിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കത്തിന്റെ പകർപ്പ് താൻ കമ്മീഷന് കാണിച്ചുകൊടുത്തപ്പോൾ വോട്ടർമാരുടെ പേരുകൾ അങ്ങനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മറുപടി നൽകിയതായി പ്രസാദ് പറഞ്ഞു. ഒരു ബൂത്തിൽ മാത്രം ഒരു കുടുംബത്തിലെ 50 പേരുകൾ ഒഴിവാക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ സമർപ്പിച്ചു. ആരെങ്കിലും പ്രക്രിയയിൽ ഇടപെടുകയോ വ്യാജ ഫോം ഫയൽ ചെയ്യുകയോ ചെയ്താൽ അവർ ശിക്ഷിക്കപ്പെടുമെന്ന് ഫോമിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഹരിപ്രസാദ് പറഞ്ഞു.

വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോം- ഏഴ് ഫയൽ ചെയ്തവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവരെ ഉടൻ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് വിധേയമാക്കുകയും വേണം. ഒപ്പില്ലാതെയാണ് നീക്കം ചെയ്യൽ ഫോമുകൾ ഫയൽ ചെയ്തിരിക്കുന്നത്. ഏകദേശം 7000 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യൽ ഫോമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അവരിൽ ഒരാളുടെ പോലും ഒപ്പില്ല.

ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർ നടപടിയെടുക്കണം, കൂടാതെ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഫോം-ഏഴ് സമർപ്പിച്ചവർക്കെതിരെയും നടപടിയെടുക്കണം. വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതിന് വ്യവസ്ഥയില്ലെന്നും അത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് തന്നെ നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:BJP BK Hariprasad SIR Election Commission 
News Summary - BJP sought Election Commission deletion of 2500 Muslim votes: BK Hariprasad
Next Story