Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹാലോചനക്കായി...

വിവാഹാലോചനക്കായി വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി കാമുകൻ

text_fields
bookmark_border
വിവാഹാലോചനക്കായി വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി കാമുകൻ
cancel

ബംഗളൂരു: വിവാഹം കഴിക്കാമെന്ന കാമുകന്റെ വാഗ്ദാനം വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു രക്ഷിത സരികർ. എന്നാൽ, ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കാനായി കർണാടകയിലെ ഗോക്കാക്ക് വെള്ളച്ചാട്ടത്തിലേക്ക് വിളിച്ചുവരുത്തിയ കാമുകന്റെ കൈകളാൽ 23കാരിക്ക് ഒടുവിൽ ജീവൻ നഷ്ടമായി. തർക്കത്തിനിടെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. തുടർന്ന് മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തെ മലഞ്ചെരുവിൽ ഉപേക്ഷിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിയായ 29കാരൻ ബസപ്പ സത്തന്നവർ, ബെളഗാവി ജില്ല സ്വദേശിയാണ്. ബിഹാറിൽ സശസ്ത്ര സീമാ ബൽ 21-ാം ബറ്റാലിയനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുകയാണ് ഇയാൾ. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ബസപ്പ രക്ഷിതയെ മർദിക്കുകയും ചെവിയിൽ അടിക്കുകയും ചെയ്തു. പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം വെള്ളച്ചാട്ടത്തിന് സമീപത്തെ മലഞ്ചെരുവിൽ ഉപേക്ഷിച്ച പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

രക്ഷിത വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷണം ആരംഭിച്ചു. പിന്നീട് പൊലീസിനെ സമീപിക്കുകയും ചെയ്തു. നവംബർ ഒന്നിനാണ് കുടുംബം യുവതിയെ കാണാനില്ലെന്ന പരാതി നൽകിയത്. ഇതിനെ തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പിന്നീട് പ്രതിയായ ബസപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Karnataka murder Crime Girlfriend killed Death Case Marriage Scam 
News Summary - Boyfriend Lures Girlfriend to Gokak Falls for Marriage Discussion, Allegedly Strangles Her to Death
Next Story