ചരിത്രകാരന് ഇർഫാൻ ഹബീബിനു നേരെ അതിക്രമം
text_fieldsന്യൂഡൽഹി: ചരിത്രകാരന് പ്രഫ. എസ്. ഇര്ഫാന് ഹബീബിനു നേരെ ഡൽഹി സർവകലാശാലയിൽ അതിക്രമം. സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കൽറ്റിക്ക് മുന്നിൽ വ്യാഴാഴ്ച വിദ്യാർഥികൾ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ സംസാരിക്കുമ്പോൾ, മതിലിന് പിന്നിൽനിന്ന് വെള്ളം നിറച്ച ബക്കറ്റ് അദ്ദേഹത്തിനു നേരെ എറിയുകയായിരുന്നു. വിദ്യാർഥികള്‍ക്കിടയിലേക്കാണ് ബക്കറ്റ് പതിച്ചത്.
ഇര്ഫാൻ ഹബീബിന്റെ ദേഹത്ത് ബക്കറ്റിലുണ്ടായിരുന്ന വെള്ളം തെറിച്ചു. പ്രസംഗം ആരംഭിച്ച് ഏകദേശം 20 മിനിറ്റ് പിന്നിട്ടപ്പോൾ പെട്ടെന്ന് മതിലിന് പിറകിൽനിന്ന് ബക്കറ്റ് എറിയുകയായിരുന്നുവെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. ഇർഫാൻ ഹബീബിനെ ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകരാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ആരോപിച്ചു. ഐസയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.


