Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഗ്യാനു ഒഴിയണം'; നവംബർ...

'ഗ്യാനു ഒഴിയണം'; നവംബർ ഒന്നിലെ റാലിയിൽ ഇൻഡ്യ മുന്നണിക്ക് പിന്തുണയുമായി സിജെപി

text_fields
bookmark_border
ഗ്യാനു ഒഴിയണം; നവംബർ ഒന്നിലെ റാലിയിൽ ഇൻഡ്യ മുന്നണിക്ക് പിന്തുണയുമായി സിജെപി
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇൻഡ്യ' മുന്നണി നവംബർ 1-ന് നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). തെരഞ്ഞെടുപ്പ് കമീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ തകർക്കുന്നുവെന്നും യോഗ്യരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. 'ഗ്യാനു ഒഴിയണം' എന്നും സി.ജെ.പി നവംബര് ഒന്നിലെ റാലിയിൽ ഇൻഡ്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പാർട്ടി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ തലപ്പത്തുനിന്ന് നീക്കണമെന്നും എസ്.ഐ.ആറിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് 'ഇൻഡ്യ' മുന്നണി നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലി സംഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ച് ഒക്ടോബർ 13-ന് ചേർന്ന 'ഇൻഡ്യ' മുന്നണി നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള നീക്കങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാനും രാംലീലാ മൈതാനത്ത് റാലി നടത്താനും അന്തിമ തീരുമാനമെടുത്തത്. റാലിയിൽ 21 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും.

പ്രസ്താവനയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നതിൽ ഗ്യാനേഷ് കുമാർ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കമ്മീഷന്റെ വിശ്വാസ്യത പുനസ്ഥാപിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. "ജനങ്ങളാണ് സർക്കാരിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം. സർക്കാർ വോട്ടർമാരെ തിരഞ്ഞെടുക്കലല്ല ജനാധിപത്യം. എസ്.ഐ.ആർ നടപ്പിലാക്കുന്നതിലൂടെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കുന്നതിൽ ഗ്യാനേഷ് കുമാർ വിശ്വാസ്യത നഷ്ടപ്പെടുത്തി. അതിനാൽ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും സ്വയംഭരണവും വീണ്ടെടു ക്കാൻ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണ്, " പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കർ ജാതി, മത, ലിംഗ, വിദ്യാഭ്യാസ ഭേദമില്ലാതെ ഓരോ മുതിർന്ന പൗരനും തുല്യ വോട്ടവകാശം നൽകിയെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ ഓരോ പൗരനും തുല്യ പങ്കുണ്ടെങ്കിലേ ജനാധിപത്യം വിജയിക്കൂ. കൂടുതൽ പൗരന്മാരെ ജനാധിപത്യത്തിലേക്ക് കൊണ്ടുവരിക എന്നതാണ് തത്വമെന്നും സി.ജെ.പി കൂട്ടിച്ചേർത്തു. "വോട്ടർ പട്ടികയിൽ നിന്ന് യോഗ്യരായ വോട്ടർമാരെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് എസ്.ഐ.ആർ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. പൗരന്മാർക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത് എളുപ്പമാക്കുന്നതിനുപകരം, ഒഴിവാക്കപ്പെടുമെന്ന ഭയം വർധിച്ചുവരുന്ന സാഹചര്യമാണ് നാം കാണുന്നത്."

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:CJP Party INDIA Bloc Gyanesh Kumar Election Commission SIR 
News Summary - Gyanu must go: CJP backs INDIA bloc's Nov 1 rally seeking Gyanesh Kumar's exit
Next Story