രാജസ്ഥാനിൽ എഥനോൾ പ്ലാൻറിനെതിരെ ഡൽഹി മോഡൽ കർഷക പ്രക്ഷോഭം, അക്രമം, അറസ്റ്റ്; 273 പേർക്കെതിരെ കേസ്
text_fieldsടിബ്ബി: രാജസ്ഥാനിൽ എഥനോൾ ഫാക്ടറിക്കെതിരെ സംഘടിച്ച് കർഷകരുടെ വൻപ്രക്ഷോഭം. പ്രക്ഷോഭം അടിച്ചമർത്താനായി പൊലീസ് നടത്തിയ കൂട്ട അറസ്റ്റിൽ 40 പേർ; 273 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
രാജസ്ഥാനിലെ ഹനുമൻഗർ ജില്ലയിൽപെട്ട ചെറു നഗരമായ ടിബ്ബിയിൽ തുടങ്ങിയ പ്രക്ഷോഭത്തിലേക്ക് സമീപ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം കർഷകർ സംഘടിച്ചെത്തി നിർമാണം തുടങ്ങിയ ഫാക്റിയുടെ ഭാഗങ്ങൾ തകർക്കുകയും വാഹനങ്ങൾക്ക് തീവെക്കുകയും ചെയ്തതോടെ സമരം രാജ്യമെങ്ങും ചർച്ചയാകുന്നു. ഡൽഹി മോഡലിൽ ട്രാക്ടറുകളുമായി നൂറുകണക്കിന് കർഷകരാണ് സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പ്ലാന്റ് രാജസ്ഥാനിലെ ഏറ്റവും ഫലഭൂയിഷ്ടമായ കാർഷിക പ്രദേശത്തെ കൃഷിക്ക് ഭീഷണിയാവുകയും പ്രദേശത്തേക്ക് മാലിന്യം ഒഴുക്കിവിടുമെന്നും ആരോപിച്ചാണ് കർഷകർ പ്രക്ഷോഭം നയിക്കുന്നത്.
പെലീസും കർഷകരും തമ്മിലുള്ള പെരിഞ്ഞ തല്ലും അക്രമ സംഭവങ്ങളുമാണ് ഏതാനും ദിവസമായി ഇവിടെ അരങ്ങേറുന്നത്. പ്ലാന്റിന്റെ പുറംഭിത്തി പ്രക്ഷോഭകർ തകർത്തു. പൊലീസ് ലാത്തിച്ചാർജ് തുടങ്ങിയതോടെ നിരവധി വാഹനങ്ങൾക്ക് പ്രക്ഷോഭകർ തീയിട്ടു. കോൺഗ്രസ് എം.എൽ.എ അഭിമന്യു പൂനിയക്ക് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റു.
കമ്പനി മാനേജ്മെന്റിന്റെ പരാതിയിൽ പൊലീസ് 273 പേർക്കെതിരെയാണ് കേസെടുത്തതത്. 40 പേർ അറസ്റ്റിലായി. ഇതിൽ കോൺഗ്രസ് എം.എൽ.എയും മുൻ എം.എൽ.എയും നേതാക്കളും ഉൾപ്പെടും.
ആൾ ഇന്ത്യ കിസാൻ സഭ, സംയുക്ത കിസാൻ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംഥാനങ്ങളിൽ നിന്നുള്ള കർഷകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ചില പ്രധാന ആവശ്യങ്ങളിൽ ചർച്ച നടന്നതോടെ സമരം താൽക്കാലികമായി അടങ്ങിയിരിക്കുകയാണ്.
40 മെഗാവാട്ട് എഥനോർ പ്ലാന്റാണ് ഇവിടെ ഉയരുന്നത്. എന്നാൽ ഇത് കാർഷിക മേഖലയിലാണ്. പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബേർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉടമസ്ഥർ പറയുന്നു. തങ്ങളുടെ പ്ലാന്റിൽ നിനുള്ള മാലിന്യം അവിടെത്തന്നെ സംസ്കരിക്കാനുള്ള സംവിധാനവും കമ്പനിയിൽതന്നെയുണ്ടെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്നു. ഗവൺമെന്റിന്റെ എഥനോൾ പെട്രോളിൽ ചേർക്കൽ പദ്ധതിക്ക് പിന്തുണ നൽകുന്ന പദ്ധതിയാണ് തങ്ങളുടെതെന്നും ഇവർ പറയുന്നു.


