Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാചകവാതക വില കൂട്ടി;...

പാചകവാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിക്കും, വർധന ഇന്നുമുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
LPG Price Hike
cancel

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് വർധിക്കുക. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 115 രൂപ കൂടി. വിലവർധന ഇന്ന് പ്രാബല്യത്തിൽ വരും. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ ഇനി 922 രൂപ നൽകണം.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തിയ ആക്രമണം വിലവർധനക്ക് വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വെള്ളിയാഴ്ച വൻ വർധനവാണുണ്ടായത്. യു.എസ്-ഇറാൻ യുദ്ധം അനിശ്ചിതമായി നീളുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണിത്.

ഗാർഹിക സിലിണ്ടറുകൾക്ക് ചെന്നൈയിൽ ഇനി മുതൽ 868.50 രൂപക്ക് പകരം 912.50 രൂപയാകും. ഡൽഹിയിൽ ഇത് 853 രൂപയിൽനിന്ന് 913 രൂപയായി. മുംബൈയിൽ 852.50 രൂപയിൽനിന്ന് 912.50 രൂപയായി ഉയരും. കൊൽക്കത്തയിൽ 879 രൂപക്കു പകരം ഇനി 930 രൂപ നൽകണം.

19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില കേരളത്തിൽ ഇന്നുമുതൽ 1890 രൂപയായി ഉയരും. ഡൽഹിയിൽ ഇത് 1768.50 രൂപയിൽനിന്ന് 1883 രൂപയായാണ് വർധിക്കുന്നത്. മുംബൈയിൽ 1720.50ൽനിന്ന് 1835 ആയും കൊൽക്കത്തയിൽ 1875.50ക്കുപകരം 1990 ആയും ഉയരും.

Show Full Article
TAGS:lpg price hike gas cylinder Domestic lpg India News Cooking Gas 
News Summary - Domestic LPG price hiked by Rs 60, commercial cylinder up Rs 115 from March 7
Next Story